പാലക്കാട്: അട്ടപ്പാടി-മുള്ളി അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞു. തമിഴ്നാട് വനം വകുപ്പാണ് വാഹനങ്ങൾ തടയുന്നത്. വനംവകുപ്പിന്റെ റോഡായതിനാൽ വാഹനങ്ങൾ കടത്തിവിടേണ്ട എന്ന് നീലഗിരി ഡിഎഫ്ഒ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ഡിഎഫ്ഒയുടെ ഉത്തരവായതിനാൽ വാഹനങ്ങൾ വിടാൻ സാധിക്കില്ല എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കേരളത്തിന്റെ വാഹനങ്ങൾ മാത്രം തടയുന്നതെന്നും തമിഴ്നാടിന്റെ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നും യാത്രക്കാർ പരാതിപ്പെട്ടു.
അതേസമയം, വാഹനം തടഞ്ഞുവെച്ചതിനെ തുടർന്ന് ധാരാളം യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. തമിഴ്നാടിന്റെ വാഹനം കടത്തിവിട്ട് കേരളത്തിന്റെ വാഹനം തടയുന്നത് തികച്ചും വിവേചനപരമാണെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.
Comments