അടിമുറി മാറി ബലെനോ; മൈലേജും കൂടി-സ്‌റ്റൈലിഷ് പ്രീമിയം ഹാച്ച് ബാക്ക് പുറത്തിറങ്ങി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിമുറി മാറി ബലെനോ; മൈലേജും കൂടി-സ്‌റ്റൈലിഷ് പ്രീമിയം ഹാച്ച് ബാക്ക് പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 02:33 pm IST
Facebook
Twitter
WhatsAppTelegram

വാഹനപ്രേമികളുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് നിരത്ത് കീഴടക്കാൻ പുതിയ 2022 ബലെനോ ഫേസ് ലിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്ക് ഇതായെത്തി കഴിഞ്ഞു. പുതു തലമുറ ടെക്‌നോളജി ഉൾപ്പെടുത്തി നിർമ്മിച്ച വാഹനത്തിന് 6.35 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. 11,000 രൂപയ്‌ക്ക് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യവും മാരുതി ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ടാറ്റ ആൾട്രോസ്, ഹ്യൂണ്ടായി ഐ20, ഹോണ്ട ജാസ് എന്നിവയ്‌ക്ക് കരുത്തനായ എതിരാളിയായാണ് ബലെനോ എത്തിയിരിക്കുന്നത്.

നെക്‌സാ ബ്ലൂ, ലക്‌സ് ബീജ്, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവര്, ഒപുലന്റ് റെഡ്, ഗ്രാൻഡ്യർ ഗ്രേ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളാണ് കാർ ലഭിക്കുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ(O), ആൽഫ, ആൽഫ(O) എന്നീ ആറ് ട്രിം ലെവലുകളിലാണ് വാഹനം പുറത്തിറക്കിയിട്ടുള്ളത്. ഇവ പതിനൊന്ന് വേരിയന്റുകളായി വീണ്ടും തരം തിരിച്ചിട്ടുണ്ട്. 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 89 എച്ച്പി പവറും, 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ പുതുതായി പുറത്തിറക്കിയ എജിഎസ് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം മൈലേജിൽ വിപ്ലവം സൃഷ്ടിച്ച് സെലേറിയോ പുറത്തിറക്കിയത് പോലെ തന്നെ പുതിയ ബലെനോയും മൈലേജിന്റെ കാര്യത്തിൽ ആൾ പുലിയാണ്. ബലെനോയുടെ മാനുവൽ വെർഷന് 22.3kmpl മൈലേജാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 22.9kmpl മൈലേജാണ് നിർമ്മാതാക്കൾ നൽകുന്ന വാഗ്ദാനം.

മുൻഗാമിയെക്കാൾ വലിയ മാറ്റങ്ങളോടെയാണ് ഫേസ് ലിഫ്റ്റ് ബലെനോ അവതരിപ്പിച്ചിരിക്കുന്നത്. പഴയ ബലേനോയിൽ നിന്നും വ്യത്യസ്തമായി മുൻവശത്തെ ഗ്രില്ലിന് വലുപ്പം കൂട്ടിയിട്ടുണ്ട്. പിൻഭാഗത്ത് പുതിയ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും പുതിയ ടെയിൽഗേറ്റും വരുന്നു.

ഇന്റീരിയറിന്റെ കാര്യത്തിൽ, ഡാഷ്ബോർഡ് പൂർണമായും പുനർനിർമ്മിച്ചിരിക്കുന്നു. പാസഞ്ചർ സൈഡ് ഡാഷ്ബോർഡിൽ നിന്ന് സെന്റർ കൺസോളിലേയ്‌ക്ക് വരുന്ന അലുമിനിയം ഇൻസേർട്ട് ഡാഷ്ബോർഡ് വാഹത്തിന്റെ സവിശേഷതയാണ്. ഡ്യുവൽ ടോൺ ഇന്റീരിയറാണ് പുതിയ ബലേനോയ്‌ക്ക് നൽകിയിട്ടുള്ളത്. സെൻട്രൽ കൺസോളിൽ പുതിയ 9-ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇത് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആർക്കിമിസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 360-ഡിഗ്രി ക്യാമറ. ഹെഡ്സ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളുമായാണ് പുതിയ ബനേലോ എത്തുന്നത്.

സുരക്ഷയുടെ കാര്യത്തിലും നിർമ്മാതാക്കൾ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഇരുപതിലധികം സുരക്ഷ ഫീച്ചറുകൾ, ആറ് എയർബാഗുകൾ, ഇബിഎസ് ഇബിഡി, തുടങ്ങി ഇഎസ്പി വരെ വാഹനത്തിന് നൽകിയിട്ടുണ്ട്. ഹാർടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം എത്തുന്നത്.

English summary: 2022 Maruti Suzuki Baleno facelift launched at a starting price of ₹6.35 lakh

Tags: maruti suzuki
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies