മലപ്പുറം : തമ്മിൽ പിരിഞ്ഞിട്ടും ഭർത്താവും ബന്ധുക്കളും ചേർന്ന് ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ. കരിപ്പൂർ സ്വദേശിനി ഹബീബയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വാഹനം ഇടിച്ച് കൊല്ലാൻവരെ ഭർത്താവും ബന്ധുക്കളും ചേർന്ന് ശ്രമിച്ചെന്ന് പരാതിയിൽ ഹബീബ പറയുന്നു.
16 വർഷങ്ങൾക്ക് മുൻപാണ് ഹബീബയും ഭർത്താവ് അബ്ദുൾ റൗഫും വേർ പിരിഞ്ഞത്. മൂന്ന് പെൺമക്കളെയും ഹബീബയെയും ഇയാൾ ഉപേക്ഷിക്കുകയായിരുന്നു. അന്ന് മുതൽ റൗഫും ബന്ധുക്കളും ചേർന്ന് ഹബീബയെ ഉപദ്രവിച്ചുവരികയാണ്. അബ്ദുൾ റൗഫ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും ഹബീബയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിരുന്നില്ല. നിയമപരമായി വിവാഹ മോചനം തേടിയാൽ റൗഫ് ഹബീബയ്ക്ക് ചിലവിനു കൊടുക്കേണ്ടിവരും. ഇക്കാരണത്താലാണ് അപായപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
.
അടുത്തിടെ റോഡിൽ നിൽക്കുകയായിരുന്ന തന്നെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രപമിച്ചെന്ന് ഹബീബ പറഞ്ഞു. തന്നെ മാത്രമല്ല മക്കളെയും മരുമക്കളെയും ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ച പോയ ശേഷം റൗഫ് മക്കളുടെകാര്യം അന്വേഷിച്ചിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് മക്കളെ പഠിപ്പിച്ച് വലുതാക്കിയതെന്നും ഹബീബ വ്യക്തമാക്കി.
Comments