‘ടൂസ് ഡേ’ എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ട ദിവസമായിരുന്നു ചെവ്വാഴ്ച(22-2-22). ഇനി രണ്ട് നൂറ്റാണ്ട് കാത്തിരിന്നാൽ മാത്രമേ ഇങ്ങനെയൊരു ‘ടൂസ് ഡേ’ ഉണ്ടാവുകയുള്ളൂ. ഇത് ഒരു പാലിൻഡ്രോം സംഖ്യയാണെന്നാണ് ഗണിത ശാസ്ത്രജ്ഞർ പറയുന്നത്. അതായത്, മുൻപോട്ട് വായിച്ചാലും, പിന്നോട്ട് വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യ. ഇത്രയും അധികം പ്രത്യേകത നിറഞ്ഞ ഈ ദിനത്തിൽ ജനിച്ച കുഞ്ഞ്, ഇന്ന് വാർത്തകളിൽ നിറയുകയാണ്.
അബെർലി-ഹാങ്ക് സ്പിയർ ദമ്പതികൾക്കാണ് ടൂസ് ഡേയിൽ ഒരു പെൺകുഞ്ഞ് പിറന്നത്. യൂദാ ഗ്രേസ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഈ കുഞ്ഞ് ജനിച്ച ദിനവും, മാസവും, വർഷത്തിലെ അക്കങ്ങളും മാത്രമല്ല രണ്ട്. സമയവും അങ്ങനെ തന്നെയാണ്. അതായത്, 22-2-22ൽ ഉച്ചയ്‌ക്ക് 2.22നാണ് യൂദാ ജനിച്ചത്. കൂടാതെ, നോർത്ത് കരോലിനയിലുള്ള ആശുപത്രിയിലെ രണ്ടാം നമ്പർ മുറിയിലായിരുന്നു യൂദയെ പ്രസവിച്ചത്. അങ്ങനെ ആകെ മുഴുവൻ രണ്ട് മയം.
യൂദായുടെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയപ്പോഴാണ് ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിച്ചത്. തീയതി:22-2-2022, സമയം-2.22 എന്നായിരുന്നു അപേക്ഷയിൽ കുറിച്ചത്. ഇതോടെ ‘ടൂസ് ഡേ’യിൽ പിറന്ന ഈ കുഞ്ഞിന്റെ അപൂർവ്വ കഥ സമൂഹമാദ്ധ്യമങ്ങളിലൂടെ അച്ഛനും അമ്മയും അറിയിക്കുകയായിരുന്നു.
ഇത്തരത്തിലൊരു സംഭവം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണെന്നും ഇത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. രക്താർബുദത്തെ അതിജീവിച്ച വ്യക്തിയാണ് യൂദായുടെ അമ്മ. ഏറെ നാളത്തെ പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായാണ് ഇപ്പോൾ ഒരു കുഞ്ഞ് ജനിച്ചത്. അതിന്റെ ജന്മദിനം ഇത്രയധികം പ്രത്യേകതകൾ നിറഞ്ഞതായതിൽ അതിയായ സന്തോഷം തോന്നുന്നു എന്ന് പിതാവ് പറയുന്നു.
English summary: ‘Miracle baby’ born on 22/2/2022 at 2:22 AM in delivery room 2; she is named ‘Judah’















