കീവ് : യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സഖ്യരാജ്യങ്ങളെ സംരക്ഷിക്കാനുള്ള നടപടികളുമായി നാറ്റോ. റഷ്യയ്‌ക്കെതിരെ കര, നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്താൻ നാറ്റോ രാജ്യങ്ങൾ തീരുമാനിച്ചു. റഷ്യയ്‌ക്കെതിരായ കൂടുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി നാറ്റോ രാജ്യങ്ങൾ വെള്ളിയാഴ്ച യോഗം ചേരും.
വീഡിയോ കോൺഫറൻസിംഗിലൂടെയാകും രാജ്യങ്ങൾ യോഗം ചേരുക. യുക്രെയ്ൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം ചേരാൻ ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച വൈകീട്ട് യോഗം ചേർന്നതായി നാറ്റോ അംബാസ്ഡർ പറഞ്ഞു. നിർണായക സാഹചര്യം നേരിടാൻ കര, വ്യോമ, നാവിക സേനകളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നാറ്റോയിലെ ചില രാജ്യങ്ങൾ യുക്രെയ്‌ന് ആയുധങ്ങൾ ഉൾപ്പെടെ നൽകി സഹായിക്കുന്നുണ്ട്. എന്നാൽ നാറ്റോ എന്ന സംഘടനയ്‌ക്ക് ഇതിൽ പങ്കില്ല. യുക്രെയ്‌നെ പിന്തുണച്ച് റഷ്യയ്‌ക്കെതിരെ യാതൊരു സൈനിക നീക്കങ്ങളും നാറ്റോ നടത്തില്ലെന്നും അംബാസ്ഡർ പ്രതികരിച്ചു.
തങ്ങളുടെ സഖ്യകക്ഷികളെ എന്ത് വിലകൊടുത്തും സംരക്ഷിക്കും. സേനകളെ ശക്തിപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments