കീവ് : റഷ്യൻ ആക്രമണത്തെത്തുടർന്ന്, യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് യുക്രെയിൻ. ഞങ്ങൾ ഞങ്ങളുടെ മണ്ണിനെ സംരക്ഷിക്കുകയാണെന്നും, ഫലപ്രദമായ അന്താരാഷ്ട്ര സഹായം തങ്ങൾക്ക് ആവശ്യമാണെന്നും, യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി വ്യക്തമാക്കി.
പ്രതിരോധ സഹായത്തിനും, റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്താനും,’ ബുകാറസ്റ്റ് നൈൻ’ രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചതായും യുദ്ധ വിരുദ്ധ സഖ്യം രൂപപ്പെടണമെന്നും സെലൻസ്കി പറഞ്ഞു.
അന്തരാഷ്ട്ര സമ്മർദ്ദം ഉപയോഗിച്ച് റഷ്യയെ കൂടിയാലോചന ചർച്ചയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ൻ.
അതെ സമയം ആയുധം എടുത്ത് പോരാടാൻ തയ്യാറായ മുഴുവൻ പേർക്കും ആയുധം നൽകി , പൗരന്മാരെ യുദ്ധ രംഗത്ത് ഇറക്കാനുള്ള നീക്കത്തിലാണ് യുക്രെയ്ൻ.
Comments