ലോകം ഭയപ്പെട്ടതുതന്നെ സംഭവിച്ചു…. റഷ്യൻ സൈന്യം യുക്രെയിൽ ആക്രമണം തുടങ്ങി…. 24 മണിക്കുറിനുള്ളിൽ തന്നെ തലസ്ഥാനമായ കീവിയുടെ നിയന്ത്രണം റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇനി എല്ലാ കണ്ണുകളും പെന്റഗണിലേയ്‌ക്കാണ്….. അമേരിക്കയുടേയും സഖ്യകക്ഷിളുടെയും നീക്കം എന്തെന്ന് ഉറ്റുനോക്കുകയാണ് ലോകം… ആയുധം വെച്ച് കീഴടങ്ങാനാണ് യുക്രെയിനോട് റഷ്യ ആവശ്യപ്പെടുത്തത്.
റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തിന്റെയും ഐക്യരാഷ്‌ട്ര സഭയുടേയും സഹായം കേഴുകയാണ് യുക്രെയിൻ… കേവലമോരു റഷ്യൻ – യുക്രെയിൻ പ്രശ്നം മാത്രമായി ഒതുങ്ങുന്നതായിരിക്കില്ല പുതിയ സംഭവ വികാസങ്ങൾ … ലോകം മൂന്നാംലോക മഹായുദ്ധത്തിലേയ്‌ക്കെ സൂചന നൽകുന്നതുകൂടിയാണത്. എല്ലായുദ്ധങ്ങളും ബാക്കിയാക്കുക ദുരിതങ്ങളും നഷ്ടങ്ങളും മാത്രമാകുമെന്ന് അറിയാത്തവരല്ല ആരും.
ഡോൺബാസ്‌കിൽ സൈനിക നടപടിക്ക് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ അനുമതി നൽകിയതോടെ യുക്രെയിന് മേൽ തീമഴപെയ്യിക്കുകയാണ് റഷ്യൻ സൈന്യം. ബാലിസ്റ്റിക് മിസൈലുകളും റഷ്യൻ പോർവിമാനങ്ങളും ഡോൺബോസ്‌കിൻ സംഹാരതാണ്ഡവമാടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗ്ഗം യുക്രെയിനെ വളഞ്ഞിരിക്കുകയാണ് റഷ്യൻ പട്ടാളം. രണ്ടര ലക്ഷം കാലാൾപ്പട യുക്രെയിനിൽ പ്രവേശിച്ചെന്നാണ് റിപ്പോർട്ട്.

എന്നാൽ റഷ്യയ്‌ക്ക് മുന്നിൽ അടിയറവ് പറയാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് യുക്രെയിൻ ഭരണകൂടം. റഷ്യൻ അധിനിവേശം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിരോധിക്കാൻ തന്നെയാണവരുടെ തീരുമാനം. ആക്രമണത്തിന് മറുപടി പ്രത്യാക്രമണം തന്നെയെന്നുറപ്പിച്ച് യുക്രെയിൻ നീക്കം തുടങ്ങി. റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതാണ് അവർ അവകാശപ്പെട്ടു. റഷ്യൻ നഗരങ്ങളിൽ ആക്രമണം നടക്കുന്നതായും വാർത്തകൾ വരുന്നുണ്ട്.
യുക്രെയിനെതിരെ സൈനിക നടപടി പ്രഖ്യാപിച്ച ഉടൻ തന്നെ അതിന്റെ പ്രത്യാഘതങ്ങൾ ആഗോളതലത്തിൽ പ്രതിഫലിച്ചുതുടങ്ങി. ക്രൂഡ് ഓയിലിന്റേയും സ്വർണ്ണത്തിന്റേയും വില അന്താരാഷ്‌ട്ര വിപണിയിൽ ഉയർന്നുതുടങ്ങി. യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര ഓഹരിവിപണികൾ കൂപ്പുകുത്തി. റഷ്യാ-യുക്രൈയിൻ സംഘർഷം ആഗോള സാമ്പത്തിക വിപണിയുടെ നട്ടെല്ലൊടിക്കുമോയെന്ന ആശങ്ക പങ്കുവെയ്‌ക്കുകയാണ് സാമ്പത്തിക വിദഗ്ദർ. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലെത്തിക്കഴിഞ്ഞു. അസംസ്‌കൃത എണ്ണവില ബാരലിന് നൂറ് ഡോളറാണ് കടന്നത്.
ആഗോള സമ്പദ് വ്യവസ്ഥയ്‌ക്ക് തന്നെ വലിയ വെല്ലുവിളിയാണ് റഷ്യ-യുക്രെയ്ൻ യുദ്ധമെന്ന് ലോകരാജ്യങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ പ്രതിവർഷം 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. റഷ്യയിൽ നിന്ന് നേരിട്ട് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറവാണെങ്കിലും ആഗോളവിലയിലെ തീവില ഇന്ത്യയിലെ ഇന്ധനകമ്പനികളേയും സമ്മർദ്ദത്തിലാക്കും. ഓഹരി വിപണികളിലും തകർച്ച നേരിടുന്നുണ്ട്. സെൻസെക്‌സ് 1300 പോയിന്റ് ഇടിഞ്ഞു. സ്വർണവില പവന് 680 രൂപയും ഉയർന്നിട്ടുണ്ട്. ഏഷ്യൻ വിപണികളും വലിയ തകർച്ചയാണ് രേഖപ്പെടുത്തുന്നത്.















Comments