ന്യൂഡൽഹി: ഡൽഹി നഗരത്തിൽ പലയിടത്തും മഴയോടൊപ്പം ആലിപ്പഴ വർഷവും. ഇന്നലെ രാത്രിയാണ് നഗരത്തിന്റെ പലഭാഗത്തും കനത്ത മഴയോടൊപ്പം വലിയ രീതിയിൽ ആലിപ്പഴവും പൊഴിഞ്ഞത്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ ഡൽഹിയിലെ കൂടിയ താപനില 27.39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 12.35 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.
ഡൽഹിയിൽ ഇന്നും വിവിധ ഇടങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശത്തിനും നേരിയ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Heavy Hailstorm hits #Delhi pic.twitter.com/a6GJYgtxc9
— Amandeep Singh ਅਮਨਦੀਪ ਮਿਂਘ (@singhaman1904) February 25, 2022
Comments