പാലക്കാട്: ലക്കിടിയിൽ ഒരു കുടംബത്തിലെ നാല് പേർ പുഴയിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൃഹനാഥനെ കൊലക്കേസിൽ പ്രതിയാക്കിയതിന്റെ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
ആത്മഹത്യ ചെയ്ത അജിത്ത് കുമാർ 2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസിന്റെ വിചാരണ പുരോഗമിക്കുകയാണെന്നാണ് വിവരം. ഈ കൊലക്കേസിൽ അജിത്ത് കുമാർ പ്രതിയായത് മനോവിഷമം ഉണ്ടാക്കിയന്നെ് രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. പുഴക്കടവിൽ കുടുംബം ഉപേക്ഷിച്ച മൊബൈൽ ഫോണുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അജിത്ത്കുമാറിനെ കൂടാതെ ഭാര്യ ബിജി, മക്കളായ പാറു, ആര്യനന്ദ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാലുപേരും പുഴയിൽ ചാടിയത്. നാട്ടുകാരും അഗ്നിശമനസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് കുടുംബാഗംങ്ങളുടെ മൃതദേഹങ്ങൾ ലഭിച്ചത്.
Comments