ദിസ്പൂർ : അസമിൽ ആനപ്പുറത്തിരുന്ന് സവാരി നടത്തി രാഷ്ട്രപതി രാംനാഥ് കോിവിന്ദ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം അസമിൽ എത്തിയത്. പ്രശസ്തമായ കസിറംഗ നാഷണൽ പാർക്കിലെത്തിയാണ് രാഷ്ട്രപതി ആനപ്പുറത്ത് സവാരി നടത്തിയത്.
തെസ്പൂർ സർവ്വകലാശാലയിലെ 19 ാമത് കോവൊക്കേഷൻ പരിപാടിയിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി അസമിൽ എത്തിയത്. ഞായറാഴ്ച, കസിറംഗ ദേശീയ ഉദ്യാനത്തിൽ നടത്തുന്ന എക്സിബിഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പരിപാടിയിൽ പങ്കെടുത്തിരുന്നു. തുടർന്ന് സർക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തുന്ന പ്രത്യേക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
പ്രസിഡന്റ് എത്തുന്നതിന്റെ ഭാഗമായി കസിറംഗ പാർക്ക് ഭാഗികമായി അടച്ചിരിക്കുകയാണ്. ഇന്നലെയും ഇന്നും ഇവിടേക്കുള്ള പ്രവേശനം കുറച്ചിട്ടുണ്ട്.
Comments