ഇന്ന് മോദി സർക്കാർ രക്ഷപെടുത്തുന്നില്ലേയെന്ന് കരഞ്ഞ് നിലവിളിച്ച് റാഷിദ് റിസ്വാൻ ; അന്ന് പൗരത്വ നിയമത്തിന്റെ പേരിൽ യുക്രെയ്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് മോദി സർക്കാർ രക്ഷപെടുത്തുന്നില്ലേയെന്ന് കരഞ്ഞ് നിലവിളിച്ച് റാഷിദ് റിസ്വാൻ ; അന്ന് പൗരത്വ നിയമത്തിന്റെ പേരിൽ യുക്രെയ്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 05:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : യുക്രെയ്നിൽ നിന്ന് തന്നെ രക്ഷപ്പെടുത്താത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയ റാഷിദ് റിസ്വാൻ പൗരത്വ നിയമത്തിന്റെ പേരിൽ യുക്രെയ്നിൽ ഇന്ത്യൻ സർക്കാരിനെതിരെ സമരം ചെയ്തിരുന്നതായി റിപ്പോർട്ട് .

യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് തന്നെ രക്ഷിക്കാത്തതിന് ഇന്ത്യൻ സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കുന്ന റാഷിദ് റിസ്വാന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതാനും വിദ്യാർത്ഥികൾ യുക്രെയ്ൻ അതിർത്തിക്കടുത്ത് പത്ത് മണിക്കൂറിലധികം കുടുങ്ങിയിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥനും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നുമൊക്കെയായിരുന്നു റാഷിദ് റിസ്വാൻ എന്ന വിദ്യാർത്ഥിയുടെ ആരോപണം.

നിലവിലെ അവസ്ഥയേക്കാളും മരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് മോദി സർക്കാരിനെയും, നിരവധി ഉദ്യോഗസ്ഥരെയും ഇയാൾ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഇന്ത്യൻ സർക്കാരിനെ അധിക്ഷേപിക്കുന്ന റിസ്വാന്റെ വീഡിയോ ഇടതു-ലിബറലുകളും പ്രതിപക്ഷ പാർട്ടി അനുഭാവികളും ഏറ്റെടുത്തു.. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന 18,000-ത്തിലധികം വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ റിസ്വാൻ നടത്തിയ ആരോപണങ്ങളായിരുന്നു ഇത്.

യുക്രെയ്‌നിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യൻ സർക്കാർ കൈ വിട്ടെന്നും അവരെ ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാരിന് പദ്ധതിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ വീഡിയോകൾ ഇടത് സംഘടനകൾ പ്രചരിപ്പിച്ചത് .

ബിഹാറിലെ ഗോപാൽഗഞ്ച് ജില്ല സ്വദേശിയാണ് റാഷിദ് റിസ്വാൻ എന്നാണ് സൂചന . മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യ വിരുദ്ധ പ്രചരണങ്ങളിൽ റിസ്വാൻ ഭാഗമായിരുന്നു. “@rshdrizwan’ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് യുക്രെയ്നിൽ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്ത് റാഷിദ് റിസ്വാൻ ഇന്ത്യൻ സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തിയത്.

2020-ൽ, പാകിസ്താൻ ഭീകരർ കൊലപ്പെടുത്തിയ മുത്തച്ഛന്റെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന മൂന്ന് വയസ്സുള്ള കുട്ടിയുടെ ചിത്രം റിസ്വാൻ പോസ്റ്റ് ചെയ്തിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രം പോസ്റ്റ് ചെയ്തതിലൂടെ, കശ്മീർ സിറിയയായി മാറിയെന്നായിരുന്നു റിസ്വാന്റെ പ്രചാരണം . മോദി സർക്കാരിന്റെ പേര് പരാമർശിക്കാതെ, സർക്കാർ ‘സ്വർഗ’മായ കശ്മീരിനെ ‘നരക’മാക്കി മാറ്റിയിരിക്കുകയാണെന്നും റിസ്വാൻ പറഞ്ഞിരുന്നു.

യുക്രെയ്നിലെ തന്റെ കോളേജിന് പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന റിസ്വാന്റെ ട്വീറ്റും പുറത്ത് വന്നിട്ടുണ്ട് . വിദേശരാജ്യത്ത് ഇന്ത്യയേയും , കേന്ദ്രസർക്കാരിനെയും അപമാനിക്കുകയായിരുന്നു റിസ്വാൻ . മാത്രമല്ല, റിസ്വാൻ തീവ്ര ഇസ്ലാമിസ്റ്റുകളെയും, ഹിന്ദു വിരുദ്ധ ഡൽഹി കലാപത്തെ പിന്തുണയ്‌ക്കുകയും ചെയ്തു.

ഹിന്ദു വിരുദ്ധ ഡൽഹി കലാപത്തിന് നേതൃത്വം നൽകിയതിന് യുഎപിഎ കേസിൽ പ്രതിയായ സഫൂറ സർഗറിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ആയതിനാലാണെന്നും റിസ്വാൻ ട്വീറ്റിൽ പറഞ്ഞിരുന്നു. ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത് മുസ്ലീങ്ങളെ മാത്രമാണെന്നും ഹിന്ദുക്കൾക്കെതിരെ ഒന്നും പ്രവർത്തിച്ചില്ലെന്നും അവർ കൊലപാതകികളാണെന്നും റിസ്വാൻ ആരോപിച്ചു.

യുക്രെയ്നിൽ താമസിക്കുന്ന റിസ്വാൻ, ഇന്ത്യയിൽ നടന്ന രാഷ്‌ട്രീയ സംഭവങ്ങളെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ മോദി സർക്കാർ തീരുമാനിച്ചതിന് ശേഷം, ഇത് കർഷകരുടെ വിജയമല്ലെന്നും ഷഹീൻ ബാഗ് വിരുദ്ധ സിഎഎ പ്രതിഷേധത്തിന്റെ വിജയമാണെന്നും റിസ്വാൻ ട്വിറ്ററിൽ കുറിച്ചു. ഫാസിസ്റ്റ് സർക്കാരിനെ എങ്ങനെ എതിർക്കണമെന്ന് ഈ സമരക്കാർക്ക് അറിയാമെന്നും റിസ്വാൻ പറഞ്ഞു.

ഇന്ത്യൻ സർക്കാരിനെ വിദേശരാജ്യത്ത് അപമാനിക്കാൻ ശ്രമിച്ച റിസ്വാനെതിരെ ശക്തമായ രോഷമാണുയരുന്നത് . യുക്രെയ്നിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ സർക്കാർ ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 700-ലധികം ആളുകളെ യുക്രെയ്നിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു.

18,000-ത്തിലധികം ഇന്ത്യക്കാർ ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്ന് കണക്കാക്കപ്പെടുന്നു, ഇന്ത്യക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ മോദി സർക്കാർ യുക്രെയ്നിന്റെ അയൽരാജ്യങ്ങളായ റഷ്യ, ബൾഗേറിയ, റൊമാനിയ, ഹംഗറി, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത് .

 

Tags: CAAUKRAIN
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies