ദേ പോയി ദാ വന്നു; 7മിനിറ്റ് നേരത്തേക്ക് ലോകത്തെ ഏറ്റവും വലിയ പണക്കാരനായി ഈ യൂട്യൂബർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദേ പോയി ദാ വന്നു; 7മിനിറ്റ് നേരത്തേക്ക് ലോകത്തെ ഏറ്റവും വലിയ പണക്കാരനായി ഈ യൂട്യൂബർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 05:58 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ ഏറ്റവും വലിയ പണക്കാരനാരാണെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ. ടെസ്ലയുടെ എല്ലാമെല്ലാമായ ഇലോൺ മസ്‌ക്. 24,930 കോടി യുഎസ് ഡോളർ ആസ്തിയുള്ള ഇലോൺ മസ്‌ക് ലോകത്തെ മറ്റുള്ള അതി സമ്പന്നരേക്കാൾ ബഹുദൂരം മുമ്പിലാണെന്ന് പറയാം.

എന്നാൽ ലോകത്തെ ഞെട്ടിച്ച് കൊണ്ട് പെട്ടെന്ന് ഒരാൾ മസ്‌കിന്റെ ഒന്നാം സ്ഥാനം തട്ടിയെടുത്തു. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് അല്ല ആ സ്ഥാനം തട്ടിയെടുത്തത്.മറിച്ച് ഒരു യൂട്യൂബർ ആണ്. ആരാണാ ‘കിടുക്കാച്ചി’ യൂട്യൂബർ എന്നല്ലേ യുകെ സ്വദേശിയായ മാക്സ് ഫോഷ് എന്ന ഇരുപത്തിയാറുകാരനാണ്. എന്നാൽ വെറും ഏഴ് മിനിറ്റ് നേരത്തേക്കാണ് മാക്സ് ഫോഷ് ലോകത്തെ അതിസമ്പന്നനായത്. എങ്ങനെയാണ് മാക്സ് ഫോഷ് ഏഴ്മിനിറ്റ് നേരത്തേക്ക് ലോകത്തെ അതി സമ്പന്നനായതെന്നല്ലേ?

നമ്മുടെ കേരളത്തെപോലെയല്ല. യുകെയിൽ ഒരു കമ്പനി എളുപ്പത്തിൽ ആരംഭിക്കാനാവും. കമ്പനി ആരംഭിക്കുവാനായി ഒരു ഫോം ഫിൽ ചെയ്യേണ്ടതുണ്ട്. ഇതിൽ കമ്പനിയുടെ പേരും മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. ഫോമിൽ അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര് രേഖപ്പെടുത്തിയത്. മാക്റോണി,ന്യൂഡിൽസ്,കസ്‌കസ് തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് തന്റേതെന്നും മാക്സ് ഫോഷ് രേഖപ്പെടുത്തി. പത്ത് ബില്യൺ ഓഹരികളും ഈ വിരുതൻ കമ്പനിയുടെ പേരിൽ രേഖപ്പെടുത്തുകയുണ്ടായി.ഒരു ഓഹരിക്ക് 50 പൗണ്ട് എന്ന തോതിൽ വിലയും ഇട്ടു. ഇതോടെ കമ്പനിയുടെ മൂല്യം 500 ബില്യൺ ഡോളറായെന്ന് മാക്സ് പറയുന്നു.

ഇങ്ങനയാണത്രേ മാക്സ് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി മാറിയത്.എന്നാൽ കാര്യമിങ്ങനെ ഒക്കെയാണെങ്കിലും കമ്പനിക്ക് നിക്ഷേപം കണ്ടെത്തുക പ്രയാസകരമായിരുന്നു. ഇതിനായി മാക്സ് രണ്ട് കസേരയും മേശയും വെച്ച് ലണ്ടനിലെ തെരുവിൽ ഓഹരിക്കച്ചവടം തുടങ്ങി.കുറച്ച് പേർ ഓഹരികൾ വാങ്ങിക്കുകയും ചെയ്തു.

അല്പ സമയത്തിന് ശേഷം താൻ പെട്ടിരിക്കുന്നത് വലിയ കുരുക്കിലാണെന്ന് മാക്സിന് മനസിലായി. മാക്സിന്റെ കമ്പനിക്ക് നേരെ തട്ടിപ്പ് ആരോപണം ഉയർന്നു. യുകെയിലെ വാണിജ്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നായിരുന്നു ഇടപെടൽ. അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്ന കമ്പനിയുടെ വിപണി മൂല്യം 500 ബില്യൺ പൗണ്ടാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും എന്നാൽ വരുമാനത്തിനായുള്ള പ്രവർത്തനമൊന്നും കമ്പനി നടത്താത്തതിനാൽ ഇതൊരു തട്ടിപ്പാണെന്ന് കരുതുന്നതായും അധികൃതർ മാക്സ് ഫോഷിന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

അതിനാൽ എത്രയും വേഗം കമ്പനി പിരിച്ചുവിടണമെന്നും അവർ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ നിർദ്ദേശം മാക്സ് കണ്ണും പൂട്ടി അനുസരിച്ചു.അതിന് പിന്നാലെ ഏഴ് മിനിറ്റ് നേരത്തേക്ക് താൻ ലോകത്തിലെ ഏറ്റവും ധനികനായെന്ന് അവകാശപ്പെട്ട് മാക്സ് ഫോഷ് യൂട്യൂബിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് മാക്സ് ഫോഷിന്റെ വീഡിയോ ഇതിനോടകം തന്നെ കണ്ടിട്ടുള്ളത്. വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം..

Tags: Max Fosh
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies