തിരുവനന്തപുരം : ഓപ്പറേഷൻ ഗംഗ വഴി യുക്രെയ്നിൽ നിന്നും കേരളത്തിൽ എത്തിയ മലയാളി വിദ്യാർത്ഥികളെ സന്ദർശിച്ച് ബിജെപി നേതാക്കൾ. വിദ്യാർത്ഥികളുടെ വീടുകളിൽ എത്തിയാണ് നേതാക്കൾ സന്ദർശിച്ചത്. നെടുമ്പാശ്ശേരിയിൽ എത്തിയ വിദ്യാർത്ഥികൾക്ക് ബിജെപിയുടെ നേതൃത്വത്തിൽ സ്വീകരണം ഉൾപ്പെടെ നൽകിയിരുന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയ നേതാക്കളാണ് വിദ്യാർത്ഥികളെ വീടുകളിൽ എത്തി കണ്ടത്. യുദ്ധ ഭൂമിയിൽ നിന്നും സുരക്ഷിതാരായി വീട്ടിലെത്തിച്ച കേന്ദ്രസർക്കാരിന് വിദ്യാർത്ഥികൾ നന്ദി അറിയിച്ചു.
ആദ്യ ബാച്ചിൽ എത്തിയ ലക്ഷ്മി സുരേഷ് എന്ന വിദ്യാർത്ഥിയുടെ വീട്ടിലാണ് കൃഷ്ണ കുമാർ സന്ദർശനം നടത്തിയത്. വാർഡ് കൗൺസിലർ സിന്ധു, ഏരിയ പ്രസിഡന്റ് ദിവ്യ സന്തോഷ് , യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവീൻ, കൗൺസിലർ മിനി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെ മാതാപിതാക്കളുമായി കൃഷ്ണകുമാർ സംസാരിച്ചു.
വൈക്കം ചെമ്മനകരി സ്വദേശിനി ശ്രീകൃഷ്ണ ഷാജി, ഡൈന തോമസ് , മെറിൻ ജോസ് എന്നിവരെയാണ് ലിജിൻ ലാൽ സന്ദർശിച്ചത്. ബിജെപി ജില്ലാ സെക്രട്ടറി വിനൂബ് വിശ്വം, പി ആർ സുഭാഷ്, മഞ്ജു മഹേഷ്, കെആർ സജി, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് ശങ്കർ ദാസ് എന്നിവർ ഒപ്പമുണ്ടായിരിന്നു. മൂന്ന് പേരെയും വീട്ടിലെത്തി സ്വീകരിച്ച അദ്ദേഹം മാതാപിതാക്കളുമായും സംസാരിച്ചു.
Comments