കീവ് : യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക ഹവേരി സ്വദേശി നവീൻ കുമാർ (21) ആണ് മരിച്ചത്. ഖാർകീവിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീൻ കുമാറിന് ജീവൻ നഷ്ടമായത്.
രാവിലെയോടെയായിരുന്നു സംഭവം. ഖാർകീവിലെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം . വിദ്യാർത്ഥികൾ പുറത്തിറങ്ങരുതെന്ന് എംബസി നിർദ്ദേശം നൽകിയിരുന്നു. മരണവിവരം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നവീന്റെ കുടുബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നവീന്റെ മരണത്തിൽ വിദേശകാര്യമന്ത്രാലയം ദു:ഖവും രേഖപ്പെടുത്തി.
യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയം വേഗത്തിലാക്കി. ഖാർകീവിലെയും മറ്റ് നഗരങ്ങളിലെയും ഇന്ത്യക്കാരെ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനായി വിദേശകാര്യസെക്രട്ടറി റഷ്യൻ , യുക്രെയ്ൻ സ്ഥാനപതികളുമായി ബന്ധപ്പെട്ടുവരികയാണ്.
Comments