ന്യൂഡൽഹി : റഷ്യൻ സൈന്യം യുക്രെയ്നിൽ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത് വീട്ടുകാരുമായി വീഡിയോകോൾ ചെയ്ത് മണിക്കൂറുകൾക്കകം. നവീൻ താമസിക്കുന്ന കെട്ടടത്തിൽ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങള്‍ പറയുന്നു. അവസാനമായി വീഡിയോ കോൾ ചെയ്തപ്പോഴാണ് പതാക കെട്ടാൻ ആവശ്യപ്പെട്ടത്. നവീനെ എങ്ങനെയെങ്കിലും കേന്ദ്ര സർക്കാർ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന പൂർണ വിശ്വാസം ആ കുടുംബത്തിന് ഉണ്ടായിരുന്നു.
നവീന്റെ അപ്രതീക്ഷിത മരണം ഇപ്പോൾ ആ കുടുംബത്തെ ആകെ ഉലച്ചിരിക്കുകയാണ്. യുവാവിന്റെ പ്രഭാത ഭക്ഷണത്തെക്കുറിച്ചും ഭക്ഷണം ലഭിക്കുന്നതിനെക്കുറിച്ച് വീട്ടുകാര്‍ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ധൈര്യമായിരിക്കാനും വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കാനും മാതാപിതാക്കള്‍ നവീനോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ വരെ യുദ്ധം അവസാനിക്കുമെന്നും സാധരണഗതിയില്‍ ആകുമെന്നും നവീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിയാണ് നവീൻ. ബങ്കർ വിട്ട് ഭക്ഷണം വാങ്ങാൻ പുറത്ത് വന്ന നവീൻ റഷ്യയുടെ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ട്. നാട്ടിലേക്ക് മടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ഇത്.
Comments