അഹമ്മദാബാദ് : ഗുജറാത്തിൽ പ്രണയ ബന്ധത്തിൽ നിന്നും കാമുകി പിന്മാറിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. നരോദ സ്വദേശിയായ ലഖൻ മഖിജയാണ് ആത്മഹത്യ ചെയ്തത്. ആവശ്യപ്പെട്ട പണം നൽകാൻ കഴിയാതെ വന്നതോടെയാണ് കാമുകി പ്രണയത്തിൽ നിന്നും പിന്മാറിയത്.
ഒരു കോടി രൂപയാണ് കാമുകി ലഖനോട് ആവശ്യപ്പെട്ടത്. കാനഡയിൽ സ്ഥിരതാമസം ആക്കുന്നതിന് വേണ്ടിയായിരുന്നു കാമുകി പണം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം ലഖനിന്റെ അമ്മ അറിയുകയായിരുന്നു. തുടർന്ന് അമ്മ പോലീസിൽ പരാതി നൽകി. ഇതോടെ പണം ലഭിക്കില്ലെന്ന് ഉറപ്പായ യുവതി പ്രണയ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിൽ മനംനൊന്താണ് ലഖൻ ആത്മഹത്യ ചെയ്തത്.
നരോദയിലെ അറിയപ്പെടുന്ന വ്യാപാരികളാണ് ലഖനിന്റെ കുടുംബം. എന്നാൽ ഇത്രയും വലിയ തുക നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
Comments