കച്ചാ ബദാം എന്ന പാട്ട് പാടിക്കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായ ആളാണ് തെരുവ് കച്ചവടക്കാരനായിരുന്ന ബൂബൻ ബാദ്ധ്യൻകാർ. കടല വിറ്റുകൊണ്ട് അദ്ദേഹം പാടുന്ന പാട്ട് പ്രചരിച്ചതോടെ സമൂഹമാദ്ധ്യമങ്ങളും അത് ഏറ്റുപിടിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വരെ അദ്ദേഹത്തിന് ആരാധകരെത്തി. ഇതിന് പിന്നാലെ കടല കച്ചവടം നിർത്തിയെന്ന് ബാദ്ധ്യൻകാർ അറിയിക്കുകയും ചെയ്തു.
എന്നാൽ അതിന് ശേഷം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ മറ്റൊരു ഗാനം ഇടം നേടിയിരിക്കുകയാണ്. പേരയ്‌ക്ക വിൽക്കുന്നയാളാണ് ഈണത്തിൽ പാട്ട് പാടിയത്. വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇത് വൻ ഹിറ്റായി. എന്നാൽ ഇയാളുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.














