തിരുവനന്തപുരം: മലയാളി വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ മരണവാര്‍ത്തയ്ക്ക് താഴെ ദീനി ഉപദേശങ്ങളുമായി സദാചാരവാദികള്‍. സൈബര്‍ വിദ്വേഷം കലര്‍ന്ന കമന്റുകള്‍ക്കെതിരെ ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വാര്‍ത്തയ്ക്ക് താഴെ വന്ന കമന്റുകള്‍ സഹിതമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഇന്‍സ്റ്റയില്‍ തുള്ളുന്ന സകല മുസ്ലീം പെണ്ണുങ്ങള്‍ക്കും ഇതൊരു പാഠമാണ് എന്നാണ് ഒരു കമന്റ്. അള്ളാഹുവിനേയും അവന്റെ ദീനിനേയും മറന്ന് നടക്കുന്ന മുസ്ലീം പെണ്‍കുട്ടികളുടെ ജീവിതം ഇങ്ങനെ കണ്ണീരിലും ആത്മഹത്യയിലും ആയിട്ട് അവസാനിക്കുമെന്നാണ് മറ്റൊരാള്‍ പറയുന്നത്. ഈമാനാണ് പ്രധാനം, പുറമെ കാണുന്നത് പോലെയല്ല ജീവിതമെന്നാണ് മറ്റൊരാളുടെ കമന്റ്.
ഇത്തരം കമന്റുകളെ വിമര്‍ശിച്ചു കൊണ്ടാണ് ഷിംന കുറിപ്പ് ഇട്ടിരിക്കുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കണ്ടു എന്നറിഞ്ഞതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ചുവെന്ന് ഷിംന പറയുന്നു. എല്ലാവര്ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രേഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കണമെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പിലേക്ക്,
ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്
ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായില്‍ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവര്ക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കണം.
മനുഷ്യര്‍ എപ്പോ നന്നാവാനാണ്
Comments