സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി: സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പുൽപ്പളളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ്, ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇരുവരും ലോഡ്ജിൽ റൂമെടുത്തത്. റൂമിന്റെ വാതിൽ തുറക്കാതായതോടെ ലോഡ്ജിലെ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് മുറിയുടെ വാതിൽ തുറന്നത് . പന്ത്രണ്ട് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സുൽത്താൻ ബത്തേരി പോലീസ് അറിയിച്ചു
Comments