ബിഹാർ സ്വദേശിയായ അമർദീപ് സദ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ, കൊന്നത് സഹോദരിയടക്കം മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ- വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

ബിഹാർ സ്വദേശിയായ അമർദീപ് സദ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ, കൊന്നത് സഹോദരിയടക്കം മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 10:05 pm IST
FacebookTwitterWhatsAppTelegram

കുട്ടിക്കുറ്റവാളികൾ ഏറുന്ന കാലമാണിത്. മോഷണം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ കുട്ടികൾ പിടിക്കപ്പെടുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഒരു കൊച്ചു കുട്ടിയെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നതും. ഒരു വർഷത്തിനിടെ മൂന്ന് പേരെയാണ് ഈ കുട്ടി കൊന്നത്. വിശ്വസിക്കാനാകാകുന്നില്ല അല്ലേ? അമർദീപ് സദ എന്നാണ് ഈ കുട്ടിയുടെ പേര്. അതേ, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറാണ് ഈ കൊച്ചുകുട്ടി. തന്റെ ഏഴാമത്തെ വയസ്സിലാണ് അമർദീപ് സദ ഒരാളെ കൊല്ലുന്നത്. 2006-2007 കാലഘട്ടത്തിലാണ് ഈ സംഭവം.

ബിഹാറിലെ ബെഗുസരായിയിലെ ഒരു കുഞ്ഞു ഗ്രാമമാണ് ഭഗവൽപൂർ. ഇവിടത്തെ ലോക്കൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഓ ഇൻസ്‌പെക്ടർ ശത്രുഘ്നൻ കുമാർ ആകെ അമ്പരന്നുപോയ ദിവസമാണ് അന്ന്. അയാളുടെ മുന്നിൽ ഒരു വെള്ളയുടുപ്പുമിട്ട് ഒരു ബാലൻ ഇരിപ്പുണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടാൽ പൊതുവേ ആ പ്രദേശത്തുള്ള പിള്ളേരുടെ കണ്ണുകളിൽ കാണാനാകുന്ന ഭീതിയോ, പരിഭ്രമമോ, ആശങ്കകളോ ഒന്നും അവന്റെ കണ്ണുകളിൽ കാണാനുണ്ടായിരുന്നില്ല. അമർദീപ് സദ, വയസ്സ് എട്ട്. ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം, കൊലപാതകം. ഒന്നല്ല, രണ്ടല്ല, മൂന്നു കൊലപാതകങ്ങൾ. അതും പിഞ്ചുകുഞ്ഞുങ്ങളുടെ.

ദാരിദ്ര്യത്തിലായിരുന്നു കുടുംബം. കളിപ്പാട്ടങ്ങൾ ഒന്നും വാങ്ങിച്ചുകൊണ്ടുവരാൻ അവന്റെ അച്ഛനോ അമ്മയ്‌ക്കോ ആവതുണ്ടായിരുന്നില്ല. അങ്ങനെ അവന്റെ കയ്യിൽ വഴിയിൽ വീണു കിട്ടുന്ന കല്ലും മരവുമൊക്കെ അവനു കളിപ്പാട്ടങ്ങളായി മാറി. അതൊക്കെ വെച്ച് അവൻ തന്റെ ഭാവനാലോകത്ത് പലതരം കളികളിൽ ഏർപ്പെട്ടു. ആറ് മാസം മാത്രം പ്രായമുള്ള ബന്ധുവായ പെൺകുട്ടിയെയാണ് അമർ ആദ്യം വധിക്കുന്നത്. മാതൃസഹോദരന്റെ മകളായിരുന്നു ഇര.

കിടന്നുറങ്ങുന്ന ആ പിഞ്ചുകുഞ്ഞിന്റെ ചെവി അമർദീപ് പിടിച്ച് അമർത്തിയൊരു നുള്ളുനുള്ളി. ഞെട്ടിയുണർന്ന കരഞ്ഞുവിളിച്ചു. തന്റെ ഉദ്ദേശ്യം നടന്നത്തോടെ അവൻ സന്തുഷ്ടനായി. പിന്നീടങ്ങോട്ട് അവൻ തുടർച്ചയായി ആ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. ആദ്യം ചെവിയിലാണ് നുള്ളിയതെങ്കിൽ പിന്നെ വയറ്റത്തായി, പിന്നെ കവിളിൽ, അതിനുശേഷം മുഖത്ത് ആഞ്ഞൊരു അടി അടിച്ചു. മൂക്കിൽ പിടിച്ച് വലിച്ചു. അമർദീപിന്റെ ഓരോ പ്രവൃത്തിക്കും പിന്നാലെ അവന്റെ കരച്ചിൽ ശബ്ദം ഇരട്ടിച്ചുകൊണ്ടിരുന്നു.

അതോടെ കുഞ്ഞിന്റെ മുഖം ആകെ വികൃതമായി. അവൻ തന്റെ രണ്ടു കൈകളും കൊണ്ട് ആ കുഞ്ഞിന്റെ തൊണ്ടക്കുഴിയിൽ അമർത്തിപ്പിടിക്കാൻ തുടങ്ങി. കുഞ്ഞിന്റെ ശബ്ദം നേർത്തു നേർത്തുവരാൻ തുടങ്ങി. കണ്ണ് ഉരുണ്ടുരുണ്ട് വന്നു. അവന്റെ കണ്ണിലൂടെ കണ്ണുനീർ കുടുകുടാ ഒഴുകി. അവന്റെ പിടച്ചിലുകൾ മെല്ലെ നിന്നു. ഇത്രയും നേരം അമർദീപ് നിർത്താതെ ചിരിക്കുകയായിരുന്നു.

കുഞ്ഞിന്റെ അനക്കം നിലച്ചതോടെ അവൻ ആ പിഞ്ചു ശരീരം ഏറെ പണിപ്പെട്ട് ഇരു കൈകളിലുമായി ഉയർത്തിയെടുത്തു. അവന്റെ വീടിന്റെ പിൻഭാഗത്തുള്ള കൃഷിയിടത്തിലേക്ക് നടന്നു. അവിടെ നിലത്ത് കിടത്തി, അവൻ അടുത്ത് കിടന്ന ഒരു ഇഷ്ടിക കയ്യിലെടുത്തു. അതുകൊണ്ട് ആ കുഞ്ഞിന്റെ തലയ്‌ക്ക് അവൻ ആ കുഞ്ഞിന്റെ തലയ്‌ക്ക് ആഞ്ഞ് അടിച്ചുകൊണ്ടിരുന്നു. ആറുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ ഉറച്ചുതുടങ്ങിയിട്ടില്ലാത്ത ആ തലയോട്ടി ആദ്യത്തെ അടിക്കുതന്നെ പിളർന്നു.

അവന്റെ തലച്ചോർ പുറത്തുചാടി. അവൻ അടുത്തുകിടന്ന ഒരു കമ്പ് കൊണ്ട് നിലത്ത് കുഴി കുത്തി. ആ കുഞ്ഞിനെ മറവുചെയ്യാൻ മാത്രം ആഴം ആയപ്പോൾ അവൻ അതിനെ മെല്ലെ ആ കുഴിയിലേക്ക് വെച്ചു. എന്നിട്ടു മണ്ണിട്ട് മൂടി. അതിനുമേൽ ആ കമ്പും ഇഷ്ടികയും വെച്ച ശേഷം തിരിച്ചു നടന്നു. എന്നാൽ വീട്ടുകാർ ഈ സംഭവം രഹസ്യമാക്കി വച്ചു. അതിന് ശേഷം എട്ട മാസം പ്രായമുള്ള സ്വന്തം സഹോദരിയേയും അമർ വധിച്ചു. ഇതും പുറം ലോകം അറിഞ്ഞിരുന്നില്ല. തന്റെ മൂന്നാമത്തെ കൊലക്കേസിലാണ് അമർദീപ് അറസ്റ്റിലാകുന്നത്. അയൽവാസിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കേസിലാണ് ഇത്. 2007ലാണ് സംഭവം.

മൂന്നാമത്തെ കൊലക്കേസിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് മുൻപ് നടത്തിയ കൊലപാതകങ്ങളെ കുറിച്ച് അമർദീപ് വിവരിച്ചത്. അമർദീപ് എന്തിന് ഈ മൂന്നു കുഞ്ഞുങ്ങളെയും കൊന്നു എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ പോലീസിന് ഇന്നും കഴിഞ്ഞിട്ടില്ല. അമർദീപിനെ കൊലക്കുറ്റം ചുമത്തി ജുവനൈൽ കോടതിയിൽ വിചാരണ ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളെ ആജീവനാന്തം ജയിലിൽ അടക്കാനോ വധശിക്ഷയ്‌ക്ക് വിധേയനാക്കാനോ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ വകുപ്പുകളില്ല. ഒരു ദുർഗുണ പരിഹാര പാഠശാലയിൽ മൂന്നുവർഷം ചെലവിട്ട ശേഷം അവൻ സ്വാതന്ത്രനാക്കപ്പെട്ടു.

വിചാരണയെപ്പറ്റിയോ, ശിക്ഷയെപ്പറ്റിയോ, അവന്റെ മോചനത്തെപ്പറ്റിയോ ഉള്ള വിവരങ്ങൾ ജനരോഷം ഭയന്ന് സർക്കാർ ഇതുവരെ പുറത്തുവിട്ടില്ല. എല്ലാം അതീവ രഹസ്യമായിരുന്നു. ഈ അടുത്ത് വരെയും അമർദീപിനെ അവർ സൂക്ഷിച്ചത് മുംഗേറിലുള്ള ഒരു റിമാൻഡ് ഹോമിലാണ്. 2007 -ൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ അമർദീപിന് ഏഴ് വയസ്സുമാത്രമായിരുന്നു പ്രായം. ഇന്ന് അവന് 23 വയസ് പ്രായം വരും.
പേരും, താമസിക്കുന്ന നഗരവും ഒക്കെ മാറ്റിയിട്ടുണ്ടാകും. അവനിന്നേത് നഗരത്തിലാണെന്നറിയില്ല. സൈക്യാട്രിക് ചികിത്സയും, മരുന്നുകളും, കൗൺസിലിംഗും ഒക്കെ അവനെ അവന്റെ അസുഖത്തിൽ നിന്ന് മോചിതനാക്കിയിട്ടുണ്ടാകുമെന്ന് കരുതാം. അമർദീപിനെക്കുറിച്ചോ അവന്റെ മറ്റൊരു കൊലപാതകത്തെപ്പറ്റിയോ ഇനി കേൾക്കാൻ ഇടവരില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം.

Tags: videoSERIAL KILLER
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies