അധിനിവേശ അനുകൂല നയം; പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം റദ്ദാക്കി യുകെ

Published by
Janam Web Desk

ലണ്ടൻ: പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യുകെ റദ്ദാക്കി. യുക്രെയ്‌നിലെ റഷ്യൻ അധനിവേശത്തെ പിന്തുണയ്‌ക്കുന്ന പാകിസ്താൻ നയത്തിൽ പ്രതിഷേധിച്ചാണ് യുകെ സന്ദർശനം റദ്ദാക്കിയത്.
അടുത്തയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന സന്ദർശനം ഏകപക്ഷീയമാണ് യുകെ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്.

റഷ്യൻ അധിനിവേശത്തെ അപലപിക്കണമെന്ന് പാകിസ്താനിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയന്റെ വിദേശ ദൗത്യ സംഘത്തലവന്മാർ അഭ്യർഥിച്ചിരുന്നെങ്കിലും പാക് സർക്കാർ വഴങ്ങിയിരുന്നില്ല.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യു.എൻ ജനറൽ അസംബ്ലിയിലെ പ്രത്യേക സെഷനിലായിരുന്നു അഭ്യർത്ഥന.

യുകെയുടെ നടപടി നയതന്ത്ര വിരുദ്ധവും അസ്വീകാര്യവുമാണെന്ന് പാകിസ്താൻ പ്രതികരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം യുകെ റദ്ദാക്കിയത്. യുകെയുടെ നടപടിയിൽ പാകിസ്താൻ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Share
Leave a Comment