കണ്ണൂർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കണ്ണൂർ നെടുംപൊയിൽ കുറ്റിയാടിലാണ് സംഭവം. കുറ്റിയാട് സ്വദേശി പുത്തലത്ത് ഗോവിന്ദനാണ് (95) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.
പ്രഭാത സവാരിക്കിറങ്ങിയ ഗോവിന്ദനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഗോവിന്ദന്റെ മൃതദേഹം തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments