ന്യൂഡൽഹി: ജൻ ഔഷധി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻ ഔഷധി കേന്ദ്ര ഉടമകളുമായും, യോജനയുടെ ഗുണഭോക്താക്കളുമായും നാളെ സംവദിക്കും. നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി സംവദിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
‘ജൻ ഔഷധി-ജൻ ഉപയോഗി’ എന്നതാണ് പരിപാടിയുടെ പ്രമേയം. മാർച്ച് 1 മുതലാണ് രാജ്യത്തുടനീളം ജൻ ഔഷധി വാരം ആഘോഷിക്കുന്നത്. ജനറിക് മരുന്നുകളുടെ ഉപയോഗത്തെ കുറിച്ചും, ജൻ ഔഷധി യോജനയുടെ നേട്ടങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ജൻ ഔഷധി വാരം ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി, ഈ ആഴ്ചയിൽ ജൻ ഔഷധി സങ്കൽപ് യാത്ര, മാതൃ ശക്തി സമ്മാന്, ജൻ ഔഷധി ബൽ മിത്ര, ജൻ ഔഷധി ജൻ ജാഗരൺ അഭിയാൻ, ആവോ ജൻ ഔഷധി മിത്ര ബാനേ, ജൻ ഔഷധി ജൻ ആരോഗ്യ മേള തുടങ്ങിയ വിവധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഏകദേശം 8,600ലധികം ജൻ ഔഷധി കേന്ദ്രങ്ങളാണ് എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്നത്.
Comments