ന്യൂഡൽഹി: യുക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയിട്ടും, തിരികെ കേരളത്തിലെത്താൻ ആവാതെ മലയാളി വിദ്യാർത്ഥികൾ. തുടർച്ചയായ നാലാം ദിവസമാണ് മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കേരളത്തിലേയ്ക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ് പരാതികൾ ഉയരുന്നത്. അതേസമയം, കേരള സർക്കാരിന്റെ സൗജന്യ യാത്ര പ്രഹസനം മാത്രമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
തുടർച്ചയായി നാലാം ദിവസവും മലയാളി വിദ്യാർഥികൾക്ക് ദുരിതം സമ്മാനിച്ച് കേരള സർക്കാർ.
ഇന്ന് യുക്രെയ്നിൽ നിന്ന് കേന്ദ്രസർക്കാർ രക്ഷപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച അൻപതോളം മലയാളി വിദ്യാർഥികൾ വിമാനത്താവളത്തിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. മലയാളി വിദ്യാർഥികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രസ്താവന എവിടെയുമെത്തുന്നില്ല, വിദ്യാർത്ഥികൾ കഷ്ടതയിലായി എന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.
ഇന്നലെ 40 മലയാളി വിദ്യാർത്ഥികളാണ് യുക്രെയ്നിൽ നിന്നും ഡൽഹിയിലെത്തി കുടുങ്ങിക്കിടന്നത്. ഏകദേശം 12 മണിക്കൂർ നേരമാണ് ഈ വിദ്യാർത്ഥികൾ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്ത്യയിലെത്തിയാൽ, ഉടൻ തന്നെ കേരളത്തിലേയ്ക്ക് തിരികെ വരാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇത് കൃത്യമായി നടത്തുന്നില്ലെന്നാണ് പരാതി.
യുക്രെയ്നിൽ കുടുങ്ങിയ പകുതിയിലേറെ മലയാളി വിദ്യാർത്ഥികളെ നാട്ടിലേയ്ക്ക് തിരികെ എത്തിച്ചുവെന്നാണ് പിണറായി വിജയൻ അറിയിച്ചത്. എന്നാൽ ഇന്ത്യയിലെത്തിയ ശേഷം നാട്ടിലേയ്ക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഇനിയും വിദ്യാർത്ഥികൾ ഡൽഹി വിമാനത്താവളത്തിലുണ്ട്.
Comments