മരുന്ന് വില നിയന്ത്രിച്ച് രോഗികൾക്ക് ആശ്വാസമായി; ഇത് ആരോഗ്യ രംഗത്തെ അതുല്യ നേട്ടം - രാജ്യം ജൻ ഔഷധി ദിനം ആഘോഷിക്കുമ്പോൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മരുന്ന് വില നിയന്ത്രിച്ച് രോഗികൾക്ക് ആശ്വാസമായി; ഇത് ആരോഗ്യ രംഗത്തെ അതുല്യ നേട്ടം – രാജ്യം ജൻ ഔഷധി ദിനം ആഘോഷിക്കുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 05:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നിരവധി പേർക്ക് ആശ്വാസം നൽകാൻ ‘ജൻ ഔഷധി’ കേന്ദ്രങ്ങൾ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതാണ് കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ.

‘ജൻ ഔഷധി’ കേന്ദ്രങ്ങൾ വഴി ഗുണഭോക്താക്കൾക്ക് രണ്ട് വിധത്തിലുള്ള പരിരക്ഷയാണ് ലഭിക്കുന്നത്. ശരീരത്തിന് സുഖം പ്രാപിക്കാൻ മരുന്ന് നൽകുന്നതോടൊപ്പം മനസിലെ ഉത്കണ്ഠയെ ഇല്ലാതാക്കാനും ‘ജൻ ഔഷധി’ കേന്ദ്രങ്ങൾ സഹായിക്കുന്നു. ആയിരക്കണക്കിന് രൂപയുടെ മരുന്നുകൾ വളരെ വിലക്കുറവിൽ ലഭ്യമാകുന്നതോടെ സാധാരണക്കാരന്റെ ആശങ്കകൾ അവിടെ പരിഹരിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളുടെ ഉടമകളും ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മരുന്നുകളുടെ കുറിപ്പടി ലഭിച്ച് കഴിഞ്ഞാൽ ജനങ്ങളുടെ മനസിൽ വലിയ ആശങ്കയാണ്. മരുന്നുകളുടെ വിലയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് സാധാരണക്കാരന്റെയുള്ളിൽ ജനിക്കുക. എന്നാൽ ഇതിന് പരിഹാരമാകുന്നതാണ് ജൻ ഔഷധി കേന്ദ്രങ്ങൾ. ഇന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാം. കാൻസർ, പ്രമേഹം, ക്ഷയം എന്നിവയ്‌ക്ക് നിയന്ത്രിതമായ വിലയിൽ 800-ലധികം മരുന്നുകൾ ലഭ്യമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്ത് 8,600-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. വെറുമൊരു ‘സർക്കാർ ഷോപ്പുകൾ’ മാത്രമായല്ല, സാധാരണക്കാരുടെ പ്രശ്‌ന പരിഹാരകേന്ദ്രങ്ങൾ കൂടിയായി മാറിയിരിക്കുകയാണ് ജൻ ഔഷധി കേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ജൻ ഓഷധി ദിവസ് എന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ഗുണഭോക്താക്കളോട് സംവദിച്ചത്. ജൻ ഔഷധി പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാർച്ച് 1 മുതൽ രാജ്യത്തുടനീളം ജൻ ഔഷധി വാരമായാണ് ആഘോഷിക്കുക. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 1500-1600 രൂപ വിലയുള്ള പല മരുന്നുകളും 250-300 രൂപ ചിലവിൽ ലഭിക്കുമെന്നതാണ് പ്രത്യേകത.

Tags: Narendra Modi
ShareTweetSendShare

More News from this section

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies