കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 02:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി (HEPC) ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. നിലവിൽ കേരളത്തിലെ 12 സർവകലാശാലകളിലും താൽക്കാലിക വൈസ് ചാൻസലർമാരാണ് പ്രവർത്തിക്കുന്നതെന്നും ഇത് അക്കാദമിക് ഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി.

45 സർക്കാർ കോളജുകളിലും 95 ശതമാനം എയ്ഡഡ് കോളജുകളിലും വർഷങ്ങളായി സ്ഥിരം പ്രിൻസിപ്പൽമാരില്ലെന്നും, 2018-ലെ യു.ജി.സി. ചട്ടപ്രകാരം അഞ്ച് വർഷ കാലാവധിയുള്ള സ്ഥിരം പ്രിൻസിപ്പൽ നിയമനം നിർബന്ധമാണെങ്കിലും സംസ്ഥാനം ഇതുവരെ അത് നടപ്പാക്കിയിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം (FYUGP) സമഗ്രമായി പരിഷ്കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തിൽ ഒരു വർഷം പിന്നിടുമ്പോൾ തന്നെ വിദ്യാർഥികൾക്ക് തുടർപഠനത്തെയും ഭാവി വിദ്യാഭ്യാസത്തെയും കുറിച്ച് അനിശ്ചിതത്വം നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. നാലുവർഷ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ ഉന്നത പഠന സാധ്യതകൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ നയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

സർക്കാർ, എയ്ഡഡ് കോളജുകളിലെ കോഴ്സുകൾ തൊഴിൽ സാധ്യതകൾക്കനുസരിച്ച് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും, പുതിയ കോഴ്സുകൾ കൈകാര്യം ചെയ്യാൻ നിലവിലെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും നിവേദനത്തിൽ നിർദേശിക്കുന്നു.

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, സർവകലാശാലകൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ലെന്നും സമിതി വിമർശിച്ചു. പ്രഖ്യാപിക്കുന്ന പദ്ധതി വിഹിതത്തിന്റെ 30 മുതൽ 35 ശതമാനം വരെ മാത്രമാണ് യഥാർത്ഥത്തിൽ അനുവദിക്കുന്നത്. ഇതുമൂലം സർവകലാശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഉയർന്ന ഫീസ് നൽകേണ്ട സാഹചര്യം ഉണ്ടാകുന്നതായും സമിതി ചൂണ്ടിക്കാട്ടി.

പ്രശ്നങ്ങൾ വിശദമായി കേട്ട മന്ത്രി വിഷയങ്ങളിൽ കൂടുതൽ ചർച്ച നടത്താൻ തയാറാണെന്നും അടുത്ത ദിവസങ്ങളിൽ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിക്കാമെന്നും അറിയിച്ചു. തുടർന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് IAS എന്നിവർക്കും ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി.

എച്ച്.ഇ.പി.സി. ചെയർമാൻ ഡോ. കെ. ജയപ്രസാദ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ, കുസാറ്റ് സിൻഡിക്കേറ്റിലെ യു.ജി.സി. നോമിനി പ്രൊഫ. പ്രിയേഷ് സി.എ, കുസാറ്റ് സെനറ്റ് അംഗം ഡോ. വൈശാഖ് സദാശിവൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

UGC Regulations

Tags: vice chancellorKerala UniversitiesHigher Education KeralaFYUGP Kerala
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies