ഉയരമില്ല; ഇന്ത്യൻ സൈന്യത്തിലെടുത്തില്ല; റഷ്യക്കെതിരെ യുക്രെയ്‌നായി യുദ്ധമുഖത്ത് തമിഴ് യുവാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉയരമില്ല; ഇന്ത്യൻ സൈന്യത്തിലെടുത്തില്ല; റഷ്യക്കെതിരെ യുക്രെയ്‌നായി യുദ്ധമുഖത്ത് തമിഴ് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 08:03 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: ജീവിക്കുന്ന നാടിനായി പോരാടാൻ ഒരുങ്ങി തമിഴ് യുവാവ്. റഷ്യക്കെതിരെ യുക്രയ്‌നിനായി പോരാടുകയാണ് കോയമ്പത്തൂരിൽ നിന്നുള്ള സൈനികേഷ് രവിചന്ദ്രൻ. നാട്ടിൽ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പലതവണ ശ്രമിച്ചിട്ടും ഉയരക്കുറവ് പ്രശ്‌നമായതിന്റെ നിരാശയാണ് യുക്രെയ്‌നിൽ പോരാടി തീർക്കുന്നത്. നിലവിലെ റഷ്യക്കെതിരായ പ്രത്യാക്രമണത്തിൽ സൈന്യത്തിനും യുക്രെയ്ൻ ജനതയ്‌ക്കുമൊപ്പമാണ് സൈനികേഷ്. ജോർജിയൻ നാഷണൽ ലീജിയൻ പാരാമിലിട്ടറി വിഭാഗത്തിലാണ് സൈനികേഷ് ഭാഗമായത്. പഠനത്തിനായി യുക്രെയ്‌നിലെത്തിയ തമിഴ് സ്വദേശി വീട്ടുകാരുടെ തുടർച്ചയായ അഭ്യർത്ഥനയെ തള്ളി യുക്രെയ്‌നിൽ തുടരുകയാണ്.

കോയമ്പത്തൂരിലെ തുടിയാളൂരിലെ സുബ്രമണ്യപാളയം സ്വദേശിയാണ് സൈനികേഷ് രവിചന്ദ്രൻ. ഏതാനും ദിവസം മുമ്പ് നാട്ടിലെത്തി മടങ്ങിയ സൈനികേഷാണ് യുക്രെയ്‌നിൽ യുദ്ധഭൂമിയിൽ പോരാടാനിറങ്ങിയത്. യുക്രെയ്‌നിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഔദ്യോഗിക സേനയ്‌ക്കൊപ്പം സൈനികേഷും ചേർന്നതായി റിപ്പോർട്ട് വന്നത്. യുക്രെയ്ൻ സൈനികർക്കും യുവാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രവും സൈനികേഷ് പങ്കുവെച്ചു.

2018ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയാണ് സൈനികേഷ് ഇന്ത്യയിൽ സൈന്യത്തിൽ ചേരാൻ പരിശ്രമം നടത്തിയത്. ഒരിക്കൽ അമേരിക്കൻ എംബസിയിൽ പോയി സൈനികനാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് 2018ൽ യുക്രെയ്‌നിലെ നാഷണൽ എയ്‌റോസ്‌പേസ് സർവ്വകലാ ശാലയിൽ പഠനത്തിനായി ചേർന്നത്. ഒരു മാസം മുമ്പ് തനിക്ക് ഒരു വീഡിയോ ഗെയിം നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ലഭിച്ചെന്ന വിവരം സൈനികേഷ് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ യുദ്ധം ആരംഭിച്ചതോടെ മകനെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. മകൻ അതിഭീകരമായ യുദ്ധമുഖത്താണെന്ന വിവരം കുടുംബത്തെ ഞെട്ടിച്ചിരി ക്കുകയാണ്.

Tags: india-ukraine
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies