ഉറക്കത്തിൽ എത്തുന്ന 'കാലൻ' സ്ലീപ് അപ്നിയ; രോഗത്തെക്കുറിച്ചറിയാം..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറക്കത്തിൽ എത്തുന്ന ‘കാലൻ’ സ്ലീപ് അപ്നിയ; രോഗത്തെക്കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 02:06 pm IST
FacebookTwitterWhatsAppTelegram

ഉറക്കത്തിനിടയിൽ പത്ത് സെക്കൻഡ് ശ്വാസം കിട്ടാതായാൽ എന്ത് സംഭവിക്കും.. പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല.. നാം പരിഭ്രാന്തി സൃഷ്ടിക്കാൻ തുടങ്ങുമ്പോഴേക്കും ശ്വാസം വീണ്ടുമെടുക്കാമല്ലോ.. എന്നാൽ ഒരു മണിക്കൂറിനിടെ 10-30 തവണ ഇങ്ങനെ സംഭവിച്ചാലോ.. ഉറക്കം പോയികിട്ടുമെന്നത് ഒരു കാര്യം, മറ്റൊന്ന് ചികിത്സ തേടിയില്ലെങ്കിൽ തട്ടിപോകാനും സാധ്യതയുണ്ടെന്നുള്ളതാണ്.. നിരവധി പേർക്കിടയിൽ കാണപ്പെടുന്ന സ്ലീപ്പ് അപ്നിയ എന്ന രോഗത്തെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്..

അടുത്തിടെ അന്തരിച്ച പ്രശസ്ത ഡിസ്‌കോ ഗയകൻ ബപ്പി ലഹ്‌രിയും സ്ലീപ്പ് അപ്നിയ രോഗ ബാധിതനായിരുന്നു. ഉറക്കത്തിനിടയിൽ ശ്വാസോച്ഛ്വാസത്തിന് തകരാർ സംഭവിക്കുന്ന ഒരു രോഗമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ. ശ്വസന വൈകല്യമായി ഇതിനെ വ്യാഖ്യാനിക്കാം. ശ്വാസമെടുക്കുന്നത് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണിത്. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ശ്വാസം വീണ്ടുമെടുക്കാൻ സാധിക്കുമെങ്കിലും ഇത് ആവർത്തിച്ച് സംഭവിക്കുന്നത് ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും. രോഗബാധിതരാകുന്ന വ്യക്തിക്ക് ഉറക്കത്തിനിടയിൽ തൊണ്ടയിലെ പേശികൾ ശരിയായി പ്രവർത്തിക്കാതെ വരുന്നു. ഇതോടെ ശ്വാസമെടുക്കാൻ കഴിയാതെയാകും. ഇങ്ങനെയാണ് കുറച്ച് സെക്കൻഡുകൾ നേരത്തേക്ക് രോഗിയുടെ ശ്വാസം നിലച്ചുപോകുന്നത്.

സ്ലീപ് അപ്നിയ ബാധിക്കുന്നയാൾക്ക് പൊതുവെ കാണുന്ന രോഗലക്ഷണമാണ് ഉച്ചത്തിലുള്ള കൂർക്കം വലി. ഇത്തരക്കാർക്ക് ഉറക്കത്തിനിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് കൊണ്ട് ഇവർ നേരിടുന്ന പ്രധാന പ്രശ്‌നം ഉറക്കമില്ലായ്മയാണ്. അതുകൊണ്ട് തന്നെ പകൽ സമയം മുഴുവൻ ഉറക്കമത്തായിരിക്കും ഇവർക്ക് അനുഭവപ്പെടുക. സ്ലീപ് അപ്നിയ ബാധിക്കുന്നയാൾക്ക് ഉറക്കത്തിനിടയിൽ ഏതാണ്ട് 10 സെക്കൻഡ് നേരത്തേക്കാണ് തുടർച്ചയായി ശ്വാസതടസം അനുഭവപ്പെടുക. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂട്ടുന്നതിനും കാരണമാകും. ഇക്കാര്യം തലച്ചോർ അറിയുന്നതോടെ രോഗി ഉറക്കത്തിൽ നിന്നുണരും. ഉറക്കത്തിൽ ഈ ഒരു പാറ്റേൺ സംഭവിച്ചുകൊണ്ടേയിരിക്കും. മണിക്കൂറിൽ ഏതാണ്ട് മുപ്പത് തവണ ഇത്തരത്തിൽ ആവർത്തിച്ചേക്കാം. ഇതോടെ രാത്രിയുറക്കം നഷ്ടപ്പെടും..

സ്ലീപ് അപ്നിയയുടെ മറ്റ് ചില ലക്ഷണങ്ങൾ പറയാം..

ഉയർന്ന രക്തസമ്മർദ്ദം

അമിതമായ പകൽ ഉറക്കം

ഉച്ചത്തിൽ കൂർക്കം വലിക്കുക

തൊണ്ടവേദന അനുഭവപ്പെട്ട് ഉറക്കം നഷ്ടമാകുക.

വായയിൽ ഈർപ്പം ഇല്ലാത്തതായി അനുഭവപ്പെടുക.

അതിരാവിലെ തലവേദന തോന്നുക വിഷാദം ഉണ്ടാകുക

ഹൃദയസംബന്ധമായ രോഗങ്ങൾ, നയന രോഗങ്ങൾ, അമിതമായ ക്ഷീണം എന്നിവയും രോഗികൾക്ക് ഉണ്ടായേക്കാം. സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന് ചികിത്സ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഉടനടി ഡോക്ടറുടെ ഉപദേശം തേടുകയാണ് ചെയ്യേണ്ടത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാർഗങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ ശ്വാസമെടുക്കുന്നതിനുള്ള സംവിധാനങ്ങളും രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികളാണ്..

Tags: bappi lahiri
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies