പാറ്റ്ന: രണ്ട് പെൺകുട്ടികളെ ആറ് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദളിത് പെൺകുട്ടികളെയാണ് പ്രായപൂർത്തികാത്ത ആൺകുട്ടികൾ കൂട്ടം ചേർന്ന് ആക്രമിച്ചത്. ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ ബാർബിഗ പോലീസ് സ്റ്റേഷൻ പരിധിലാണ് സംഭവം. പ്രതികളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ നിലവിൽ ജുവനൈൽ ഹോമിലാണ്.
9 വയസുള്ള പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കുട്ടികൾ അവരുടെ ഗ്രാമത്തിന് സമീപമുള്ള വയലിലേക്ക് പച്ചക്കറികൾ ശേഖരിക്കാൻ പോയതായിരുന്നു. ഇതേസമയം വയലിന് സമീപമുണ്ടായിരുന്ന ആൺകുട്ടികൾ ഇവരെ ആക്രമിച്ചു. പ്രതികൾ ആറ് പേരും 9നും 14 നും ഇടയിൽ പ്രായമുള്ളവരാണ്.
ആക്രമണത്തിന് ശേഷം വീട്ടിലെത്തിയ കുട്ടികൾ മുത്തശ്ശിയോട് വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നതായി അറസ്റ്റിലായ പ്രതികൾ പോലീസിനോട് പറഞ്ഞു. കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നില്ലെന്നും അറസ്റ്റിലായ കുട്ടികൾ വെളിപ്പെടുത്തി.
Comments