പനാജി: ഗോവയിലെ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുന്ന മുന്നേറ്റം പ്രതീക്ഷിച്ചതെന്നും ജനങ്ങൾ ബിജെപിക്കൊപ്പമെന്നും മുൻ മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ്. ഇരുപതു സീറ്റുകൾ ബിജെപി ഉറപ്പായും നേടുമെന്നും ഒന്നോ രണ്ടോ കൂടുതൽ സീറ്റുകൂടി ജനങ്ങൾ നൽകുമെന്ന വിശ്വാസമാണുള്ളതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ഗോവയുടെ വികസനം അതിവേഗം ആക്കുന്നതിനൊപ്പം സാംസ്‌കാരികവും മതപരവുമായ എല്ലാ പ്രത്യേകതകളേയും സംരക്ഷിച്ചും ബഹുമാനിച്ചുമാണ് ബിജെപി ഭരണം നടത്തിയ തെന്ന് ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്ത് ഭരണതുടർച്ച ഉറപ്പിച്ച ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ നേരിട്ട് കണ്ട് അനുമേദിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന ഫഡ്‌നാവിസ് മുന്നേറ്റം വിലയിരുത്തി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി 20 സീറ്റിലും കോൺഗ്രസ് 12 സാറ്റിലും ആംഅദ്മി 3 സീറ്റിലുമാണ് മുന്നേറുന്നത്. സംസ്ഥാനത്ത് ആകെ 40 സീറ്റാണുള്ളത്.
Comments