തിരുവനന്തപുരം: പ്രാദേശിക രാഷ്‌ട്രീയ വികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും പുറത്ത് വരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പഞ്ചാബിലെ ജനവിധിയെ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പഠിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. വീഴ്ചകളിൽ തിരുത്തലകൾ വരുത്തി ശക്തമായി തിരിച്ചുവരവ് നടത്തുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ജനാധിപത്യത്തിൽ പരാജയങ്ങൾ സ്വാഭാവികം. ജനവിധിയെ മാനിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
തിരഞ്ഞടുപ്പിൽ ബിജെപി നേട്ടം ഉണ്ടാക്കുമ്പോൾ കേരളത്തിന്റെ സിപിഐഎം മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. അധികാരവും പണവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നതിന്റെ തെളിവാണ് ഫലങ്ങൾ എന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുർദിനമാണ്. കോൺഗ്രസിന്റെ തകർച്ചയിൽ മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നു. ഇത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനയായി കാണണം എന്ന് കെ.സുധാകരൻ വിമർശിച്ചു.
Comments