ലക്നൗ : യുപിയിൽ തകർന്നടിഞ്ഞ കോൺഗ്രസിനെയും , പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിൽ എത്തിയ പ്രിയങ്കാ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി . സ്ത്രീ സുരക്ഷയും , ക്രമസമാധാനവും സംബന്ധിച്ച് സ്വീകരിച്ച നടപടികളാണ് യുപിയിൽ പാർട്ടിയുടെ വിജയത്തിന് കാരണമായതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
യുപിയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് പ്രിയങ്ക വന്നതെന്നും എന്നാൽ പാർട്ടിയെ മുഴുവൻ കാറ്റിൽ പറത്തിയാണ് പ്രിയങ്ക പോയതെന്നും ഇത് രാഷ്ട്രീയ വിദഗ്ധർക്ക് താൽപ്പര്യമുള്ള കാര്യമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം യുപിയിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ നടപ്പാക്കിയ പദ്ധതികളും കാരണമാണ് ഇതെല്ലാം സാധ്യമായതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തന്നെ സർക്കാർ വീണ്ടും രൂപീകരിക്കുമെന്നും സ്മൃതി അവകാശപ്പെട്ടു.
Comments