മോസ്കോ: റഷ്യയ്ക്കെതിരെ ഉരോധങ്ങൾക്ക് മേൽ ഉപരോധം തീർത്ത് യുക്രെയ്ൻ അധിനിവേശത്തിത്തിനെതിരായി സംഘടിക്കുകയാണ് ലോകശക്തികൾ. റഷ്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി തുടങ്ങിയ പ്രതിഷേധം റഷ്യൻ എണ്ണയുടെ ഇറക്കുമതി നിർത്തി വെയ്ക്കുന്നത് വരെയെത്തി കാര്യങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനെതിരായ പ്രതിഷേധം ലോകത്തുടനീളമുള്ള ആളുകൾ ഓരോ രീതിയിലാണ് പ്രകടിപ്പിക്കുന്നത്.
എന്നാൽ യുകെയിലെ ഒരു പബ്ബിലെ ജീവനക്കാർ പുടിനെതിരായ രോക്ഷം പ്രകടിപ്പിച്ചത് അൽപ്പം കൂടി പോയോ എന്നാണ് സംശയം. പബ്ബിലെ ശുചിമുറിയിലെ ചുവരുകളിൽ പുടിന്റെ ഫോട്ടോ പതിപ്പിച്ചാണ് അവർ രോക്ഷം പ്രകടിപ്പിച്ചിരിക്കുന്നത്. നോട്ടിംഗ്ഹാമിലെ റാഗ്ലാൻ റോഡ് എന്ന ഐറിഷ് ബാറിന്റെ ശുചിമുറിയിലാണ് പുടിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഇതിന് മുൻപ് ആ ചുവരുകളിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നുവെന്ന്ത് മറ്റൊരു രസകരമായ വസ്തുത.
പബ്ബിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ ചുവരിന്റെ ഫോട്ടോ നൽകിയിട്ടുണ്ട്. വ്ളോഡിമർ പുടിൻ പുരുഷൻമാരുടെ ശുചിമുറിയിൽ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ വൈറലായതോടെ ശുചിമുറി ഉപയോഗിക്കാൻ ബാറിന് മുന്നിൽ നീണ്ട വരി പ്രത്യക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ഞാനും പോകും. ഇത്രയെങ്കിലും നമ്മൾ പ്രതികാരം ചെയ്യണ്ടേ എന്നാണ് ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
Comments