കൊച്ചി:തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ ബിജെപിയുടെ ഉജ്ജല വിജയവും കോൺഗ്രസിന്റെ വൻ തകർച്ചയും പ്രവചിച്ച നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.ജനം ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രവചനം.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ അഞ്ചിടത്തും കോൺഗ്രസ് കാണില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ പ്രവചനം. അഞ്ചിൽ നാലിടത്തും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആളുകൾ കൃഷ്ണകുമാറിന്റെ പ്രവചനത്തേയും ഏറ്റെടുത്തിരിക്കുകയാണ്.
വോട്ടെണ്ണൽ അവസാന ലാപ്പിലെത്തി നിൽക്കുമ്പോൾ ബിജെപിയുടെ തേരോട്ടത്തിൽ കോൺഗ്രസ് വേരോടെ പിഴുതെറിയപ്പെട്ട കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അഞ്ചിടത്തും പ്രതിപക്ഷസ്ഥാനം പോലും അവകാശപ്പെടാനില്ലാതെ തകർന്നടിയുകയാണ് കോൺഗ്രസ്. വികസനവും ജനക്ഷേമവും മുൻനിർത്തി വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാർത്ഥികളിൽ വിശ്വാസമർപ്പിച്ച ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെയാണ് പ്രിയ സ്ഥാനാർത്ഥികളെ ഭരണത്തിലേറ്റിയത്.
യോഗിയുടെ തോളിലേറി രണ്ടം തവണയും ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലേറുകയാണ്. വോട്ടെണ്ണൽ അവസാന മണിക്കൂറുകളിൽ എത്തി നിൽക്കുമ്പോൾ 403 സീറ്റുകളിൽ 270 ഇടത്ത് ബിജെപി വിജയക്കൊടി പാറിച്ചിരിക്കുന്നു. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ ഗോവയിൽ ആകെയുള്ള 40 സീറ്റുകളിൽ 20 സീറ്റുകളിലും ബിജെപി വിജയം കൈവരിച്ചു. ഉത്തരാഖണ്ഡിൽ 70 ൽ 47 ഇടത്തും മണിപ്പൂരിൽ 60 ൽ 32 ഇടത്തും വിജയിച്ചാണ് ബിജെപി കോൺഗ്രസിനെ ദേശീയ രാഷ്ട്രീയ ചിത്രത്തിൽ നിന്നു തന്നെ തുടച്ച് നീക്കുന്നത്.
Comments