കണ്ണൂർ: പരിയാരത്ത് ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ്ങ് അസിസ്റ്റന്റ് മരിച്ചു. നടാൽ സ്വദേശിനി കല്ലാടൻ ബീനയാണ് (48) മരിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ബീന. ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ന് രാവിലെയാണ് ബീന മരിച്ചത്. മെഡിക്കൽ കോളേജിലെ ജീവനക്കാരോട് സർക്കാർ കാണിക്കുന്ന അവഗണനയുടെ ഇരയാണ് ബീനയെന്ന് എൻജിഒ അസോസിയേഷൻ പരിയാരം ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പി.ഐ ശ്രീധരൻ ആരോപിച്ചിരുന്നു.
Comments