തളിപ്പറമ്പ്; കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം. കൊട്ടിയൂർ അമ്പായത്തോട് മേഖലയിലാണ് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും സംഘത്തിൽ ഉണ്ടെന്നാണ് വിവരം.
കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീൻ സംഘത്തിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് യുഎപിഎ ചുമത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വൈകുന്നേരത്തോടെയാണ് പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. മേലെ പാൽചുരം കോളനിയ്ക്ക് സമീപമുള്ള കാട്ടിലാണ് സാന്നിധ്യം കണ്ടെത്തിയത്.
Comments