മൂന്നുവയസുകാരനെ സ്വകാര്യ സ്കൂളിന്റെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സ്കൂൾ കെട്ടിടത്തിന് തീയിട്ട് മാതാപിതാക്കൾ. തെരുവിൽ പ്രതിഷോധിച്ച ഇവർ ടയറുകൾ കത്തിച്ച് റോഡിലിട്ട് ഗതാഗതവും തടസപ്പെടുത്തി. പാട്നയിലെ സ്വകാര്യ സ്കൂളിലാണ് ദാരുണ സംഭവം.
കുഞ്ഞ് തിരികെ വരാതിരുന്നതോടെ മകനെ തെരക്കി മാതാപിതാക്കൾ സ്കൂളിലെത്തിയെങ്കിലും കുട്ടി മടങ്ങിയെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. ഇതോടെ രക്ഷിതാക്കൾ അന്വേഷണം തുടർന്നു ഒടുവിൽ സ്കൂൾ അങ്കണത്തിലെ ഓടയിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സിസിടിവി പരിശോധിച്ചതിൽ കുട്ടി സ്കൂളിലേക്ക് പോയ ശേഷം മടങ്ങിയിട്ടില്ലെന്ന് വ്യക്തമായി.ചോദ്യം ചെയ്യലിൽ രണ്ടുകുട്ടികൾ മൂന്നു വയസുകാരന്റെ മൃതദേഹം സ്കൂൾ അധികൃതർ ഒളിപ്പിച്ചെന്ന് വെളിപ്പെടുത്തി. മൂന്നുപേരെ പൊലീസ് കസ്റ്റിഡിയിൽ എടുത്തിട്ടുണ്ട്.