കൊച്ചി : കൊച്ചിയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കല്യാണത്തിന് മേക്കപ്പ് ഇടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന് മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് കേസ്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് അനീസ് അൻസാരി. ഒരാഴ്ചമുമ്പാണ് യുവതികൾ അനീസ് അൻസാരിക്കെതിരെ മീടു പോസ്റ്റ് ഇട്ടത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു നേരത്തെ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചു.















