ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് മരണം. ഡല്‍ഹി ഗോകുല്‍പുരിയിലാണ് ദുരന്തം. ഇന്നലെ രാത്രിയാണ് മേഖലയില്‍ വന്‍ തീപിടുത്തം ഉണ്ടായത്. 60ഓളം കുടിലുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഒരു മണിയോടെയാണ് ഗോകുല്‍പുരിയില്‍ തീപിടുത്തം ഉണ്ടായെന്ന വിവരം ഫയര്‍ഫോഴ്സിന് ലഭിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
13ഓളം ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളേയും അദ്ദേഹം സന്ദര്‍ശിച്ചു.
Comments