പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതകത്തിൽ പ്രധാന പ്രതി കീഴടങ്ങി. ഒളിവിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് മിഥുനാണ് ആലത്തൂർ പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഡിവൈഎഫ്‌ഐ വടക്കേ പാവടി യൂണിറ്റ് സെക്രട്ടറിയാണ് മിഥുൻ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ ദിവസം തരൂർ എംഎൽഎ പി.പി. സുമോദിന് ഒപ്പം മിഥുൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു.
തരൂർ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന കാരണത്താൽ മാർച്ച് രണ്ടിനാണ് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന് നേരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കഴിഞ്ഞ 12ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.















