കശ്മീരി പണ്ഡിറ്റുകളുടെ ധീരമായ പോരാട്ടത്തിന്റെ കഥ; മൂന്ന് ദിവസത്തിനുള്ളിൽ കശ്മീർ ഫയൽസ് നേടിയത് 14 കോടി രൂപയെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീരി പണ്ഡിറ്റുകളുടെ ധീരമായ പോരാട്ടത്തിന്റെ കഥ; മൂന്ന് ദിവസത്തിനുള്ളിൽ കശ്മീർ ഫയൽസ് നേടിയത് 14 കോടി രൂപയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 11:23 am IST
FacebookTwitterWhatsAppTelegram

എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മികച്ച രീതിയിൽ മുന്നേറുകയാണ് വിവേക് അഗ്നിഹോത്രിയൊരുക്കിയ ദി കശ്മീർ ഫയൽസ്. പ്രമോഷനും മാർക്കറ്റിങ്ങും കുറഞ്ഞ രീതിയിൽ മാത്രം ഉപയോഗിച്ച് വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം മാർച്ച് 11നാണ് തിയേറ്ററിലെത്തിയത്. അനുപം ഖേറും മിഥുൻ ചക്രവർത്തിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംസാരിക്കുന്നത് 1990ലെ കാശ്മീർ കലാപമാണ്. അന്നത്തെ കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച യാതനകളും പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

റിലീസ് ദിവസം 3.55 കോടി രൂപയാണ് കശ്മീർ ഫയൽസ് നേടിയത്. മൂന്നാം ദിനമായപ്പോഴേക്കും വൻ ജനാവലിയാണ് തിയേറ്ററുകൾക്ക് മുന്നിൽ തടിച്ച് കൂടിയത്. പരിമിതമായ റിലീസ് മാത്രമേ ചിത്രത്തിനുള്ളൂവെന്നതാണ് പ്രത്യേകത. എന്നാൽ പ്രദർശനം ആരംഭിച്ചതിന് ശേഷം കാണികളുടെ എണ്ണം വർദ്ധിച്ചതിനാൽ ചിത്രം കൂടുതൽ സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് ദിവസം പിന്നിടുമ്പോൾ ദി കശ്മീർ ഫയൽസ് നേടിയത് 14 കോടിയാണെന്നാണ് റിപ്പോർട്ട്.

1990 കാലത്തെ കാശ്മീരി പണ്ഡിറ്റുകളുടെ യാതനകൾ ധീരമായി സംസാരിക്കുന്ന ചിത്രം ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നികുതി രഹിതമായാണ് പ്രദർശിപ്പിക്കുന്നത്. 1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകൾക്ക് സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടായെന്നുമാണ് ചരിത്രം. അന്ന് കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്.

 

Tags: the kashmir filesbox office collection
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies