പുഴുവും ഒടിടിയിൽ:തീയേറ്റർ ഉടമകൾ മമ്മൂട്ടിയ്ക്കും വിലക്ക് ഏർപ്പെടുത്തുമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴുവും ഒടിടിയിൽ:തീയേറ്റർ ഉടമകൾ മമ്മൂട്ടിയ്‌ക്കും വിലക്ക് ഏർപ്പെടുത്തുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 11:22 pm IST
FacebookTwitterWhatsAppTelegram

മമ്മൂട്ടി ചിത്രമായ പുഴു ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ നേരിട്ട് റിലീസിനൊരുങ്ങുന്നു. ദുൽഖർ സൽമാനും നടന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസിനും തീയേറ്റർ ഉടമകളുടെ സംഘടന വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പുഴുവും ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായിക റതീനയാണ് ഒടിടി റിലീസ് ആണെന്ന് അറിയിച്ചത്. ഒരു ചാനൽ ചർച്ചയ്‌ക്കിടെയാണ് സ്ഥിരീകരണം.

ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് പുഴുവിന്റേയും നിർമ്മാണം. ഈ സാഹചര്യത്തിൽ ദുൽഖറിനും നിർമ്മാണ കമ്പനിയ്‌ക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മമ്മൂട്ടിയ്‌ക്കും ഏർപ്പെടുത്തുമോ എന്നാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പാർവ്വതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എത്തിയത്. തീയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്ക്. കൊച്ചിയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

സല്യൂട്ട് തീയേറ്ററിൽ റിലീസ് ചെയ്യാമെന്ന് ദുൽഖർ വാക്ക് നൽകിയതായി ഫിയോക്ക് പറയുന്നു. ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ചിത്രമാണ് സല്യൂട്ട്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്‌ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാർച്ച് 18ന് സോണി ലിവിൽ ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് ദുൽഖർ സൽമാൻ അറിയിച്ചിരിക്കുന്നത്.

Tags: MAMMOOTTYFEUOKDQ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies