സാധാരണ 40-ാം വയസ്സിൽ മരണം; എന്നാൽ 70-ാം വയസ്സിലും അമ്മയായി ലോകത്തിലെ ഏറ്റവും പ്രായമേറിയ കടൽ പക്ഷി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാധാരണ 40-ാം വയസ്സിൽ മരണം; എന്നാൽ 70-ാം വയസ്സിലും അമ്മയായി ലോകത്തിലെ ഏറ്റവും പ്രായമേറിയ കടൽ പക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 09:46 am IST
Facebook
Twitter
WhatsAppTelegram

സാധാരണ നിലയിൽ 40 വർഷം മാത്രം ആയുസ്സുള്ള കടൽപക്ഷിയാണ് ആൽബട്രോസ്…. എന്നാൽ 70 വർഷത്തോളം ജീവിക്കുകയും 40 തോളം കുഞ്ഞുങ്ങളുടെ അമ്മയുമാണ് ആൽബട്രോസുകളിലെ മുത്തശ്ശിയായ വിസ്ഡം. ഏറ്റവും അവസാനം തന്റെ 70 -ാം വയസ്സിലും കുഞ്ഞിന് ജന്മം നൽകി ജന്തുശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിസ്ഡം.
ലോകത്തിലെ ഏറ്റവും പ്രായമേറിയ കടൽപ്പക്ഷിയെന്നാണ് വിസ്ഡത്തെ വിശേഷിപ്പിക്കുന്നത്.. 70-ാം വയസ്സിലും അമ്മയായതോടെയാണ് ഈ പക്ഷി വാർത്തകളിൽ ഇടം പിടിച്ചത്…. പുതുതായി മുട്ട വിരിഞ്ഞുണ്ടായത് ഈ പക്ഷിയുടെ നാൽപതാമത്തെ കുഞ്ഞാണ്. ഹവായിക്ക് സമീപമുള്ള മിഡ്വേ അറ്റോൾ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിലാണ് വിസ്ഡം കഴിയുന്നത്….

1956 ലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞർ ഈ ആൽബട്രോസ് പക്ഷിയെ കണ്ടെത്തിയത്. ആൽബട്രോസ് പക്ഷികളാണ് കടൽപക്ഷികളിൽ വെച്ച് ഏറ്റവും വലുത്. അഞ്ച് വയസ്സ് മാത്രമായിരുന്നു ശാസ്ത്രജ്ഞർ കണ്ടെത്തുമ്പോൾ പക്ഷിയുടെ പ്രായം. അവർ വിസ്ഡം എന്ന പേരും പക്ഷിയ്‌ക്ക് നൽകി. ആൽബട്രോസ് പക്ഷികൾക്ക് ഒറ്റ ഇണ മാത്രമാണ് സാധാരണ ഉണ്ടാവുക. വിസ്ഡത്തിന് 2010-ൽ അകികാമെയ് എന്ന ഒരു ആൺ ആൽബട്രോസും കൂട്ടായി വന്നു. 40 വയസ്സ് വരെമാത്രമാണ് പൊതുവെ ആൽബട്രോസ് പക്ഷികൾ ജീവിയ്‌ക്കുന്നത്. പക്ഷേ നാൽപ്പതും കഴിഞ്ഞ് എഴുപതിൽ എത്തിനിൽക്കുകയാണ് വിസ്ഡവും ഇണയും.

കഥകളിലും നോവലുകളിലും ആൽബട്രോസ് പക്ഷികൾ ഇടം നേടിയിട്ടുണ്ട്. ആൽബട്രോസ് പക്ഷികളുടെ ഉപവിഭാഗമായ ലെയ്സാൻ എന്ന ഗണത്തിൽപ്പെടുന്ന കടൽ പക്ഷിയാണ് വിസ്ഡം. വടക്കൻ ശാന്ത സമുദ്രമേഖലയിൽ സാധാരണ കണ്ടുവരാറുള്ള ആൽബട്രോസുകൾ ഒരു വർഷത്തിൽ ഒരു മുട്ടയാണ് ഇടുന്നത്. ചെറുദ്വീപുകളിലും പാറക്കെട്ടുകളിലുമാണ് ഇവ കൂടുകെട്ടുന്നത്. ഒരു മുട്ട വിരിയാൻ ഏകദേശം എട്ട് ആഴ്ച വേണം. കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തുന്നത് 10 മാസങ്ങൾക്കു ശേഷമാണ്.

നാവികരുടെ ഇടയിൽ ഇവയെപ്പറ്റി അന്ധവിശ്വാസങ്ങൾ നിറഞ്ഞ ധാരാളം കഥകൾ നിലവിലുണ്ട്. ആൽബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചകമാണെന്നും അതിനെ ഉപദ്രവിച്ചാൽ തങ്ങൾക്കു ദുര്യോഗമുണ്ടാകുമെന്നും സമുദ്രസഞ്ചാരികൾ വിശ്വസിക്കുന്നു. മുൻ കാലങ്ങളിൽ സമുദ്രത്തിൽ നിന്നും മരിച്ച നാവികരാണ് ആൻബട്രോസായി പുൻജനിക്കുന്നതെന്ന് അന്തവിശ്വാസവും നിലനിന്നിരുന്നു. അതിനാൽ ആരും തന്നെ ഇവയെ ഉപദ്രവിക്കാറുമില്ല. നിരവധി പ്രത്യേകതകളുള്ള പക്ഷിയാണ് ആൽബട്രോസ് .നിലത്തിറങ്ങാതെ പതിനായിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിക്കാൻ ഇവയ്‌ക്കാകും. പത്ത് കിലോയിലധികം ഭാരമുള്ള ഈ ഇനത്തിൽപ്പെട്ട പക്ഷികൾ കൂറേ ദൂരം ഓടിയ ശേഷമാണ് പറന്നുയരാറുള്ളത്.

എല്ലാവർഷവും ആൽബടോ്രസിനെകുറിച്ച് വാർത്തകൾ വരാറുണ്ട്…. ആയുസ്സ് കൂടിയ പക്ഷി എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച വിസ്ഡത്തിന്റെ പുതിയ കുട്ടിയുടെ വിവരങ്ങളറിയാനും നിരവധി പേരാണ് എത്തുന്നത്…..

Tags: WISDOM
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies