ഈ ഭിക്ഷക്കാരന്റെ സമ്പാദ്യം അറിഞ്ഞാൽ മൂക്കത്ത് വിരൽവെയ്ക്കും; ഭിക്ഷാടനത്തിലൂടെ ലക്ഷപ്രഭുവായ ഭരത് ജെയ്ൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ഭിക്ഷക്കാരന്റെ സമ്പാദ്യം അറിഞ്ഞാൽ മൂക്കത്ത് വിരൽവെയ്‌ക്കും; ഭിക്ഷാടനത്തിലൂടെ ലക്ഷപ്രഭുവായ ഭരത് ജെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 08:33 pm IST
FacebookTwitterWhatsAppTelegram

ബസിൽ യാത്രചെയ്യുമ്പോഴും നടന്ന് പോകുമ്പോഴുമെല്ലാം നമുക്ക് നേരെ യാചിച്ച് കൈ നീട്ടുന്ന നിരവധി മുഖങ്ങളെ നാം കാണാറുണ്ട്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ഒരു ജോലിയും ചെയ്യാനാകാതെ വിഷമിക്കുന്ന ഇവരെ ഓർത്ത് നാം സഹതപിക്കുന്നു. സഹായം ചെയ്യുന്നു. എന്നാൽ ഇതിനിടെ ഭിക്ഷയാചിക്കുന്നത് തൊഴിലാക്കി മാറ്റിയവരും ഉണ്ട്. അധ്വാനമില്ലാതെ പണം സമ്പാദിക്കാനുള്ള ഉപാധിയാണ് ഇത്തരക്കാർക്ക് ഭിക്ഷാടനം. ഇത്തരത്തിൽ ഭിക്ഷാടനത്തിലൂടെ ലക്ഷപ്രഭുവായ ഒരാൾ നമ്മുടെ രാജ്യത്ത് ഉണ്ട്.

നാട്ടിലെ പ്രമുഖ വ്യവസായികളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഭരത് ജെയ്ൻ എന്ന ഭിക്ഷക്കാരന്റെ സമ്പാദ്യം. രണ്ട് ഫളാറ്റുകൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഇന്ന് 53 വയസ്സ് പിന്നിടുന്ന ഭരത് ജെയ്‌നിനുള്ളത്. ലക്ഷങ്ങൾ വിലവരുന്ന ഫ്‌ളാറ്റുകൾ ഉൾപ്പെടെ സകലതും ഇയാൾ സ്വന്തമാക്കിയത് ഭിക്ഷാടനത്തിലൂടെ ലഭിച്ച പണം കൊണ്ടാണ് എന്നത് ഏവരെയും അമ്പരപ്പിക്കുന്നു.

സെൻട്രൽ മുംബൈയും പരിസരങ്ങളുമാണ് ഭരത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. ഭൂരിഭാഗം സമയം ഛത്രപതി ശിവജി ടെർമിനലിലാകും ജെയ്‌നിനെ കാണാൻ സാധിക്കുക. മറ്റുള്ളവരെക്കാൾ ഏറെ നേരത്തെ തന്നെ ജെയ്ൻ ഭിക്ഷാടനം ആരംഭിക്കും. അ്ർദ്ധരാത്രിവരെ ഇടവേളയില്ലാതെ ഇത് തുടരും. സ്വന്തമായുള്ള ഫ്‌ളാറ്റുകളിൽ പോലും പോകാതെ പ്രദേശത്ത് തന്നെ അന്തിയുറങ്ങിയാണ് ഭിക്ഷാടനം നടത്തുന്നത്. ആഴ്ചയിൽ ഒരു പ്രാവശ്യമോ അല്ലെങ്കിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഇയാൾ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത്.

ഒരു ദിവസം ഭിക്ഷയാചിച്ച് 2000 മുതൽ 3000 രൂപവരെയാണ് ജെയ്ൻ സ്വന്തമാക്കുക. അങ്ങിനെ പ്രതിമാസം 60,000 രൂപവരെ ലഭിക്കും്. ഭിക്ഷാടനം മാത്രമാണ് ജെയ്‌നിന്റെ ജീവിതോപാധി എന്ന് ധരിച്ചവർക്ക് തെറ്റി. സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ ജ്യൂസു കട മറ്റൊരൾക്ക് വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. ഇതിന്റെ വാടകയായി മാസം 15,000 രൂപയോളം അദ്ദേഹം കൈപ്പറ്റാറുണ്ട്. അങ്ങിനെ മാസാവസാനമാകുമ്പോൾ 75,000 രൂപയോളം കയ്യിൽ കാണും. ഇതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ ഭിക്ഷക്കാരനെന്ന വിളിപ്പേര് ജെയൻ സ്വന്തമാക്കിയത്.

ജെയ്‌നിന്റെ ഫ്‌ളാറ്റുകൾക്ക് 70 ലക്ഷം രൂപ വീതമാണ് വില. ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് വേറെയും. ഇതിനെല്ലാം പുറമേ ഇതിന് പുറമേ കുടുംബപരമായി പഠന സാമഗ്രികൾ നിർമ്മിക്കുന്ന ബിസിനസ്സും ഉണ്ട്.

വളരെയേറെ ഇഷ്ടമുള്ള തൊഴിലാണ് ഭിക്ഷാടനം എന്നാണ് ജെയ്ൻ പറയുന്നത്. സാമ്പത്തില നിലയും ബിസിനസ്സുമെല്ലാം മെച്ചപ്പെട്ടതോടെ ഭിക്ഷാടനത്തിൽ നിന്നും പിന്മാറാൻ കുടുംബാംഗങ്ങൾ നിർബന്ധിച്ചിരുന്നു. ഭിക്ഷാടനം അവസാനിപ്പിക്കാൻ നിർബന്ധിക്കുന്നവരോട് ജെയ്‌നിന് ഒന്നേ പറയാനുള്ളൂ. ഭിക്ഷാടനം തന്റെ പാഷനാണ്….

ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies