ഗവേഷണത്തിനായി മകന്റെ മൃതദേഹം ദാനം ചെയ്യും; യുക്രെയ്‌നിൽ കൊല്ലപ്പെട്ട നവീന്റെ പിതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗവേഷണത്തിനായി മകന്റെ മൃതദേഹം ദാനം ചെയ്യും; യുക്രെയ്‌നിൽ കൊല്ലപ്പെട്ട നവീന്റെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 07:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മെഡിക്കൽ ഗവേഷണ പഠനത്തിനായി ദാനം ചെയ്യുമെന്ന് മാതാപിതാക്കൾ അറിയിച്ചു. ഖാർകീവിൽ റഷ്യയുടെ ഷെല്ലാക്രമണത്തിനിടെ മരിച്ച നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ 3 മണിയ്‌ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ എത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു.

‘മെഡിക്കൽ രംഗത്ത് വിജയം കൈവരിക്കണമെന്നായിരുന്നു എന്റെ മകന്റെ ആവശ്യം. അത് നടന്നില്ല. അവന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിൽ ഉപയോഗിക്കുന്നതിലൂടെ അവന്റെ ആത്മാവിന് ശാന്തി ലഭിക്കും. ചുരുങ്ങിയത് അവന്റെ ചേതനയറ്റ ശരീരത്തിലൂടെ അവന്റെ ആഗ്രഹം സാധിക്കട്ടെ. അതിനാലാണ് നവീന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം നടത്താൻ ദാനം ചെയ്യാൻ തീരുമാനിച്ചത്’ നവീന്റെ പിതാവ് ശങ്കരപ്പ പറഞ്ഞു.

‘തിങ്കളാഴ്ച പുലർച്ചെ എത്തുന്ന മൃതദേഹം ബെംഗളൂരുവിൽ നിന്നും രാവിലെ 9 മണിയോടെ ഞങ്ങളുടെ ഗ്രാമത്തിലെത്തും. തുടർന്ന്, വീരശൈവ ആചാരപ്രകാരം പൂജ നടത്തിയ ശേഷം മൃതദേഹം പൊതുദർശനത്തിന് വെയ്‌ക്കും. തുടർന്ന് മെഡിക്കൽ പഠനത്തിനായി മൃതദേഹം ദാവണഗരെ എസ്എസ് ആശുപത്രിയിലേയ്‌ക്ക് ദാനം ചെയ്യും’ ശങ്കരപ്പ കൂട്ടിച്ചേർത്തു.

ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. കർണാടകയിലെ ഹവേരി ജില്ലയിലാണ് നവീന്റെ കുടുംബം. ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോളാണ് നവീൻ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടത്.

Tags: KharkivUkraine War
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies