കണ്ണേ മടങ്ങുക...!! എങ്ങും കരൾപിളരുന്നകാഴ്ചകളാണ്; കെ.റെയിൽ ചൂളംവിളിച്ചുപായുന്നത് ഇവരുടെ നെഞ്ചകം ചതച്ചുകൊണ്ടാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണേ മടങ്ങുക…!! എങ്ങും കരൾപിളരുന്നകാഴ്ചകളാണ്; കെ.റെയിൽ ചൂളംവിളിച്ചുപായുന്നത് ഇവരുടെ നെഞ്ചകം ചതച്ചുകൊണ്ടാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 12:01 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കുമ്പോൾ കേരളം കേട്ടുകൊണ്ടിരിക്കുന്നത് കരൾപിളരുന്ന നിലവിളികളാണ്. അങ്ങ് കാസർകോട് മുതൽ തിരുവനന്തപുരം ഏകദേശം 530 കിലോമീറ്ററോളം നീളത്തിലാണ് പാതവരുന്നത്. നാലുമണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നാണ് അവകാശവാദം.

11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എങ്ങും ഗോബാക്ക് വിളികളാണ് ഉയരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരരംഗത്ത് എത്തുന്നവർ ഉയർത്തുന്നത് മറുപടി നൽകാനാവാത്ത ചോദ്യങ്ങളാണ്. കെ.റെയിൽ വരികയോ വരാതിരിക്കുകയോ ചെയ്യാം. പക്ഷെ കല്ലിട്ടുപോകുന്നതോടെ ഭൂമിയുടെ ക്രയവിക്രയം നഷ്ടമാകും. കുട്ടികളുടെ വിവാഹം, വീട് നിർമാണം എന്നു വേണ്ട ജീവിതകാലം സ്വരൂക്കൂട്ടിയുണ്ടാക്കിയ വീടും പുരയിടവും ഒരു ദിവസം മണ്ണുമാന്തിയിൽ തകർന്നടിയുന്നത് ഓർക്കാൻ പോലും കഴിയാത്തവരാണ് എങ്ങും. ഈ പ്രതിഷേധമാണ് നിലവിളികളായി എങ്ങും ഉയരുന്നത്.

ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് അവരുടെ ഭാവി കരുപ്പിടിപ്പിക്കാൻ എന്തുചെയ്യും എന്ന കാര്യത്തിൽ അവർക്ക് ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാരിനെ ജനങ്ങൾക്ക് വിശ്വാസമില്ല. വന്ന പദ്ധതികളിൽ പലതും തങ്ങൾക്കുണ്ടാക്കിയ നഷ്ടത്തിനു പിറകെ പോയവരുടെ ചരിത്രം മുന്നിലുണ്ടാവുമ്പോൾ അവർ ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. ആ അവിശ്വാസത്തിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. കെ. റെയിൽ കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ്. കോഴിക്കോട് കല്ലായിൽ ഇന്നലെ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

ചങ്ങനാശേരിയിൽ കൊടിയ ക്രൂരതയാണ് സ്ത്രീകളോട് കാട്ടിയത്. പൊലീസ് സമരക്കാരെ തല്ലിച്ചതച്ചു. ഉദ്യോഗസ്ഥർ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ പോലെയാണ് പെരുമാറിയത്. ഇന്നും സമരം തുടരുകയാണ്. മലപ്പുറത്തും എറണാകുളത്തും ഇന്നും സമരം തുടരുകയാണ്. സംസ്ഥാനത്ത് നേരത്തെയും വികസനപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി സമരങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വയൽക്കിളി സമരങ്ങൾ കണ്ടതാണ്. പിന്നീട് സമരം എങ്ങുമെത്താതെ പോയി.

ഈ സമരവും എവിടെയെത്തുമെന്ന് വ്യക്തമല്ല. ജനങ്ങളുടെ പുനരധിവാസം പ്രധാന പ്രശ്‌നമാണ്. അവരെ എവിടെയങ്കിലും പുനരധിവസിപ്പിക്കുകയല്ല. അവരുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ടാവണം ഏത് പദ്ധതിയും വരേണ്ടത്. കെ.റെയിൽ വിഷയത്തിൽ പ്രോജക്ട് റിപ്പോർട്ട് ഉൾപ്പെടെ കൃത്യമായ ഒന്നും സർക്കാരിനില്ല. കെ.റെയിലിന് അനുമതി നൽകണമെങ്കിൽ അവ്യക്തത നീക്കണമെന്ന് കേന്ദ്രം പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പദ്ധതിയുടെ ഭാവി എന്താവും എന്നകാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കും.

Tags: k railkrail protest
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies