'പ്രദീപേ.. നീയാണ് യഥാർത്ഥ ഹീറോ: സൈന്യത്തിൽ ഇടം നേടുക തന്നെ ചെയ്യും': വീഡിയോ പങ്കുവെച്ച് സ്മൃതി ഇറാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രദീപേ.. നീയാണ് യഥാർത്ഥ ഹീറോ: സൈന്യത്തിൽ ഇടം നേടുക തന്നെ ചെയ്യും’: വീഡിയോ പങ്കുവെച്ച് സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 10:45 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ വേണ്ടി പരിശീലിക്കുന്ന 19കാരൻ പ്രദീപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  കഠിനാധ്വാനം കൊണ്ട് രാജ്യത്തിന്റെ മുഴുവൻ സ്‌നേഹം പിടിച്ചുപറ്റിയ പ്രദീപ് മെഹ്‌റയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി എത്തിയിരിക്കുകയാണ്. പ്രദീപിനെ ഹീറോ എന്നാണ് സ്മൃതി ഇറാനി വിളിച്ചത്. പ്രദീപ് നിരവധി ഇന്ത്യക്കാർക്ക് പ്രചോദനമാണെന്നും സൈന്യത്തിൽ ഒരു സ്ഥാനം അവൻ നേടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

സ്മൃതി ഇറാനിയുടെ വാക്കുകൾ ഇങ്ങനെ ‘ എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികളുടെ വളർച്ചയ്‌ക്കായി അവശ്യമുള്ളതെല്ലാം ഒരുക്കിക്കൊടുക്കുന്നു. അവർക്ക് പഠിക്കാനുള്ള ജീവിത പാഠങ്ങൾ, പഠന വസ്തുക്കൾ പ്രചോദനമായ ജീവിത പാഠങ്ങൾ എന്നിവയ്‌ക്കായി മാതാപിതാക്കൾ എപ്പോഴും തിരയുന്നു. എല്ലാ ഹീറോകൾക്കും എന്തെങ്കിലും ഒരു പോരായ്മയുണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു.

വീഡിയോ

എന്നാൽ ചില നായകന്മാർ അങ്ങനെയല്ല, അവർ അവരുടെ പോരായ്മയിൽ നിന്നും വിജയം നേടുന്നു. പോരായ്മ കണ്ടെത്തി അതിൽ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു… പ്രദീപേ.. നീയാണ് യഥാർത്ഥ ഹീറോ, ഇന്ത്യൻ സൈന്യത്തിൽ നീ ഇടം നേടും… ഇന്ത്യക്കാരുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും… പ്രചോദനമാണ് നിന്റെ ജീവിതം’ സ്മൃതി ഇറാനി കുറിച്ചു.

സൈന്യത്തിൽ ചേരണമെന്ന ഒടുങ്ങാത്ത ആഗ്രഹമാണ് പ്രദീപിന്റെ ഓട്ടത്തിന് പിന്നിൽ. പരിശീലനത്തിന് മുടക്കാൻ പണമില്ലാത്തതിനാൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ഓടും. ഈ ഓട്ടം വീട്ടിലെത്തിയാണ് നിൽക്കുക. പത്ത് കിലോമീറ്ററിലധികമാണ് ഇങ്ങനെ ഓടുന്നത്. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രദീപിന് ആശംസകൾ നേർന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് പ്രദീപിന്റെ വീഡിയോ ആദ്യം പങ്കുവെയ്‌ക്കുന്നത്.

Tags: Viral VideoSmriti Iranipradeep
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies