കാർഷിക നിയമങ്ങളെ പിന്തുണച്ചത് 86 ശതമാനം കർഷക സംഘടനകൾ; സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട് ചർച്ചയാകുന്നു; പുറത്തുവരുന്നത് ഇടനിലക്കാരും പ്രതിപക്ഷവും നടത്തിയ ഒത്തുകളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർഷിക നിയമങ്ങളെ പിന്തുണച്ചത് 86 ശതമാനം കർഷക സംഘടനകൾ; സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട് ചർച്ചയാകുന്നു; പുറത്തുവരുന്നത് ഇടനിലക്കാരും പ്രതിപക്ഷവും നടത്തിയ ഒത്തുകളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 07:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം കർഷക സംഘടനകളും കാർഷിക നിയമങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിച്ചവെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട് ചർച്ചയാകുന്നു. കാർഷിക മേഖലയിൽ കർഷകരുടെ അന്തകരായി പിടിമുറുക്കിയിരുന്ന ഇടനിലക്കാരും പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും നടത്തിയ ഒത്തുകളിയുടെ യഥാർത്ഥചിത്രമാണ് സമിതി റിപ്പോർട്ടിലൂടെ പുറത്തുവന്നത്.

13.3 ശതമാനം കർഷകർ മാത്രമാണ് മൂന്ന് കാർഷിക നിയമങ്ങളെയും അനുകൂലിക്കുന്നില്ലെന്ന് പറയുന്നത് 3.3 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന കർഷക സംഘടനകളിൽ 85.7 ശതമാനവും നിയമത്തെ പിന്തുണച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. കേന്ദ്രസർക്കാർ പിൻവലിച്ച നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങൾ കാർഷിക പരിഷ്‌കാര നിയമങ്ങൾ നടപ്പാക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതും സംസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ ഗൗരവമായി പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.

തിങ്കളാഴ്ച ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സമിതിയിലെ മൂന്നംഗങ്ങളിൽ ഒരാളായ അനിൽ ഘൻവതാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 92 പേജുള്ളതാണ് റിപ്പോർട്ട്. സമിതിയിലെ മറ്റ് രണ്ട് അംഗങ്ങളായ അശോക് ഗുലാത്തിയും ഡോ. പർമോദ് കുമാർ ജോഷിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ഒരു വർഷം മുൻപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഈ റിപ്പോർട്ട് സമിതി ആദ്യമായാണ് പുറത്ത് വിടുന്നത്.

ക്ഷണിക്കപ്പെട്ട 266 ഫാം ബോഡികളിൽ നിന്ന് 3.83 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന 73 കർഷക സംഘടനകളുമായി സമിതി ചർച്ച നടത്തുകയും അതിൽ 3.3 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന 61 കർഷക സംഘടനകൾ (85.7 ശതമാനം) നിയമങ്ങളെ പൂർണ്ണമായി പിന്തുണക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ നവംബറിലാണ് ബില്ല് പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുകയും ചെയ്തു. ഒരു വർഷത്തിലധികം നീണ്ട പ്രതിഷേധങ്ങൾ തുടർന്നതോടെ കർഷകരെ ബോധ്യപ്പെടുത്താൻ കഴിയാത്ത നിയമപരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയായിരുന്നു. കർഷകരുടെ നൻമ ലക്ഷ്യമിട്ടാണ് ബില്ലുകൾ അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Tags: PMfarm laws
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies