ഇടുക്കി: കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. നെടുങ്കണ്ടം കൊച്ചറയിലാണ് സംഭവം. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബിയ.
സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അപകടത്തിൽപ്പെട്ട ബിയയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Comments