മുഖം നോക്കാൻ കണ്ണാടിയല്ല , ഒരു കണ്ണാടി വീട് തന്നെയുണ്ട് ഇവിടെ; വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുഖം നോക്കാൻ കണ്ണാടിയല്ല , ഒരു കണ്ണാടി വീട് തന്നെയുണ്ട് ഇവിടെ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 01:21 pm IST
FacebookTwitterWhatsAppTelegram

സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. അങ്ങനെ നിർമ്മിക്കുന്ന വീട് എത്രമാത്രം ഭംഗിയാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പല ആളുകളുടെയും അഭിപ്രായങ്ങൾ കേട്ടും, വിദഗ്ധരോട് ചോദിച്ചറിഞ്ഞുമാണ് വീട് നിർമ്മാണത്തിനായുള്ള സാമഗ്രികൾ പോലും നാം തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ ലണ്ടനിലെ റോഡരികിൽ നിർമ്മിച്ച ഒരു വീടാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. സാധാരണ വീടല്ല ‘കണ്ണാടി വീട്’.

എന്തിനാണ് റോഡരികിൽ ഇത്രയധികം കണ്ണാടികൾ വെച്ചിരിക്കുന്നതെന്നാണ് ഈ വീട് ആദ്യമായി കാണുന്ന എല്ലാവരും ചോദിക്കുന്നത്. കാരണം വീടിന്റെ പുറംഭിത്തി നിർമ്മിച്ചിരിക്കുന്നത് കണ്ണാടി ഉപയോഗിച്ചാണ്. അതിനാൽ തന്നെ ഈ കണ്ണാടി വീട് കാണുന്നവർക്ക് അവിടെ ഒരു വീട് ഉണ്ടോ എന്ന സംശയമാണ് ആദ്യമുണ്ടാകുന്നത്.

ഈ അദൃശ്യമായ വീടിന് മുന്നിൽ നിന്ന് ആളുകൾ മുടി ശരിയാക്കുന്നതും മേയ്‌ക്കപ്പ് ഇടുന്നതുമെല്ലാം പതിവ് കാഴ്ചയാണ്. അനേകം നാളുകളായി താൻ ഈ വീടിന് മുന്നിൽ നിന്ന് റെഡിയാകാറുണ്ടെന്നും അതൊരു വീടാണെന്ന് തിരിച്ചറിഞ്ഞത് കുറച്ച് നാളുകൾക്ക് മുൻപാണെന്നുമാണ് ചില ആളുകൾ പറയുന്നത്.

2015ലാണ് ഈ അദൃശ്യമായ വീട് കണ്ണാടി ഉപയോഗിച്ച് പുനർനിർമ്മിച്ചത്. എലെക്‌സ് ഹോ എന്ന വാസ്തുശിൽപ്പിയാണ് വീട് നിർമ്മാണത്തിന് പിന്നിൽ. തങ്ങളുടെ വീട് കാണുമ്പോൾ അവിടെ ഒരു വീടുള്ളതായി പോലും തോന്നരുത് എന്നാണ് വീടിന്റെ ഉടമസ്ഥർ അലെക്സിനോട് പറഞ്ഞത്. ഉടമസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് എന്തുകൊണ്ട് കണ്ണാടി വെച്ച് വീട് നിർമ്മിച്ചുകൂടാ എന്ന ചിന്ത അലെക്സിന്റെ ബുദ്ധിയിലുതിച്ചത്. ഇതിന്റെ ഫലമായാണ് ഇന്ന് കാണുന്ന ‘കണ്ണാടി വീട്’ ജനിച്ചത്.

കണ്ണാടി കൊണ്ട് നിർമ്മിച്ചതിനാൽ വീടിന് പ്രകൃതിയോട് സംസാരിക്കാൻ സാധിക്കും. റോഡിന് ചുറ്റുമുള്ള മരങ്ങളും, ആകാശവുമെല്ലാം കണ്ണാടിയിലൂടെ കാണാൻ സാധിക്കും, ഇതിലൂടെ അവർക്കിടയിൽ ഒരു സംഭാഷണം നടക്കുന്നതായാണ് പ്രതീതമാകുന്നതെന്നാണ് അലെക്‌സ് പറയുന്നത്.

2019 മുതലാണ് പുനർനിർമ്മിച്ച കണ്ണാടി വീട്ടിൽ കുടുംബം താമസത്തിനെത്തിയത്. ആളുകൾ ഈ വീട്ടിലേയ്‌ക്ക് നടന്നടുക്കുന്നത് കാണാറുണ്ട്, എന്നാൽ കുറച്ച് സമയത്തിന് ശേഷം അവർ അപ്രത്യക്ഷമാകുമെന്നും അഭിപ്രായങ്ങൾ ഉയരുന്നു. വൺ-വേ മിറർ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അതായത് അകത്ത് നിന്ന് നോക്കിയാൽ പുറത്ത് എന്താണ് നടക്കുന്നത് എന്ന് കാണാൻ സാധിക്കും. എന്നാൽ പുറത്തുള്ള വ്യക്തിക്ക് അത് വെറുമൊരു കണ്ണാടിയായി മാത്രമേ കാണാൻ സാധിക്കൂ.

വീട് വൃത്തിയാക്കാനും, സൂക്ഷിക്കാനും നല്ല ശ്രദ്ധവേണമെന്നും, ചെറിയൊരു അശ്രദ്ധപോലും കണ്ണാടിയ്‌ക്ക് കേട്പാടുകൾ വരുത്താൻ ഇടയാക്കുമെന്നുമാണ് വീട് നിർമ്മിച്ച അലെക്സ് പറയുന്നത്. കാര്യമെന്തായാലും ഈ വീട് കൊണ്ട് രണ്ട് കൂട്ടർക്കാണ് മെച്ചം. ഒന്ന് വീട്ടുടമസ്ഥനും, മറ്റ് റോഡിലൂടെ പോകുന്ന വ്യക്തികൾക്കും. ഉടമസ്ഥന് താമസിക്കുകയും ചെയ്യാം റോഡിലൂടെ പോകുന്ന ആളുകൾക്ക് ഒന്ന് മുഖം മിനുക്കുകയും ചെയ്യാം.

Tags: london
ShareTweetSendShare

More News from this section

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies